// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2022   Wednesday   11:23:23am

news



whatsapp

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫിക്സർ തയ്യാറായി.

തുമാമയിലെ ഐ.ഐ.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങ് ഐ എസ് സി ജനറൽ സെക്രട്ടറി ടി എസ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് ടീം മാനേജർമാരും ഡോം ഖത്തർ എക്സിക്യൂട്ടീവ് ഭാരവാഹികളും വിവിധ വിങ്ങുകളെ പ്രതിനിധീകരിച്ച് കൺവീനർമാരും പരിപാടിയിൽ പങ്കെടുത്തു.

ഒരു വർഷം നീണ്ടുനിൽക്കുന്ന ഡോം ഖത്തർ കിക്കോഫ് 2022 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് സെപ്റ്റംമ്പർ 22 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അൽ റയാൻ പ്രൈവറ്റ് സ്കൂൾ ഫുട്ബാൾ ഗ്രൗണ്ടിൽ വിസിൽ ഉയരും.

വിവിധ സ്കൂളുകൾ അണിനിരക്കുന്ന മത്സരത്തിന്റെ ഫൈനലും സെമി ഫൈനലും വെള്ളിയാഴ്ച അതേ ഗ്രൗണ്ടിൽ തന്നെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോം ഖത്തർ പിആർ വിങ്ങ് കോഡിനേറ്ററും ഫിഫ ലോകക്കപ്പ് ബെൽജിയം ഫാൻ ലീഡറുമായ ഇർഫാൻ പകരയെ പരിപാടിയിൽ ആദരിച്ചു.

പ്രസിഡണ്ട് വി.സി മഷ്ഹൂദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ അസീസ് സി കെ സ്വാഗതവും ട്രഷറർ കേശവദാസ് നന്ദിയും രേഖപ്പെടുത്തി. രതീഷ് കക്കോവ്, ശ്രീജിത്ത് നായർ, ബഷീർ കുനിയിൽ എന്നിവർ ഫിക്സ്ചർ തയ്യാറാക്കുന്നതിനു നേതൃത്വം നൽകി.

സഫാരി ഗ്രൂപ്പ് ചെയർമാനും ഡോം രക്ഷാധികാരിയുമായ അബൂബക്കർ മണപ്പാട്ട്, അബ്ദുൽ റഷീദ് പിപി, എം ശ്രീധർ , ഡോക്ടർ ഷഫീഖ് താപ്പി മമ്പാട്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നിയാസ് പൊന്നാനി, നൗഫൽ കട്ടുപ്പാറ, ഹരിശങ്കർ, സുരേഷ് ബാബു പണിക്കർ, അനീസ് കെ ടി, പ്രീതി ശ്രീധർ, ഇഫ ചെവിടിക്കുന്നൻ, വസീം, ഷഹാന ബിബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Comments


Page 1 of 0