// // // */ E-yugam


ഈയുഗം ന്യൂസ്
June  30, 2022   Thursday   03:39:33pm

news



whatsapp

ദോഹ: ഖത്തർ പ്രവാസിയായ കവിയും സാംസ്കാരിക പ്രവർത്തകനുമായ തൻസീം കുറ്റ്യാടിയുടെ രചനയിൽ റാസ-ബീഗം ടീമിൽ നിന്ന് പുതിയ ഗാനോപഹാരം പുറത്തിറങ്ങി.

റാസ റസാക്ക് സംഗീതവും ആലാപനവും നിർവഹിച്ച ഗാനം മാക്ബത്ത് പബ്ലിക്കേഷൻസ് - കാലിക്കറ്റ്, ബാദുഷ ഗ്രൂപ്പ് എന്നിവരുടെ നിർമ്മാണ പിന്തുണയോടെയാണ് പുറത്തിറങ്ങിയത്.

സച്ചിൻ ബാലു, ജാവേദ് അസ്‌ലം, ഫയാസ്. എ. കെ എന്നിവരുടെ സാങ്കേതിക പിന്തുണയോടെ ഒരുക്കിയ ഗാനം റാസ-ബീഗം യൂട്യൂബ് ചാനലിൽ ആറു ദിവസത്തിനകം 50,000 യിലധികം പേർ കണ്ടു കഴിഞ്ഞു.

'രാവൊരു സുന്ദര കവിതയാവും' എന്നു തുടങ്ങുന്ന ഗാനത്തിന് ആസ്വാദകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഈ യൂട്യൂബ് ലിങ്കിൽ ഗാനം ലഭ്യമാണ്: https://www.youtube.com/watch?v=0hIsyOdQZy4

Comments


Page 1 of 0