// // // */
ഈയുഗം ന്യൂസ്
May 02, 2024 Thursday 05:57:32pm
ദോഹ: ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തറിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ പെയ്തിരുന്നു.
എന്നാൽ ദുബൈയിൽ സംഭവിച്ചതിന് സമാനമായ ശക്തമായ മഴയും വെള്ളപ്പൊക്കവും ഖത്തറിൽ സംഭവിക്കുമെന്ന വ്യാജ വാർത്തകൾ വാട്സ് ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള അതിശക്തമായ മഴയെക്കുറിച് ഖത്തറിലെ കാലാവസ്ഥ കേന്ദ്രം കഴിഞ്ഞ രണ്ട് ദിവസം മുന്നറിയിപ്പ് നൽകിയിട്ടില്ല. വ്യാഴാഴ്ച വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചത്.
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നല്ലാതെ വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം യു.എ.ഇ യിൽ ഇന്നും ശക്തമായ മഴ പെയ്തു.മോശം കാലാവസ്ഥയെത്തുടർന്ന് നിരവധി വിമാനങ്ങൾ എമിറേറ്റ്സ് റദ്ദാക്കി. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ഫ്ലൈറ്റ് നീക്കങ്ങളും കുറച്ചു.
പല ഓഫീസുകളും ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സൗദി അറേബ്യയിലെ അൽഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മദീന മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തു. അൽ-ഖാസിം മേഖലയിലെ വെള്ളപ്പൊക്കത്തിൽ റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലാവുകയും നിരവധി വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങുകയും ചെയ്തതായി സൗദി ഗസറ്റ് പത്രം റിപ്പോർട്ട് ചെയ്തു.