// // // */ E-yugam


ഈയുഗം ന്യൂസ്
April  30, 2024   Tuesday   07:42:24pm

news



whatsapp

ദോഹ: മായംകലർന്ന ഭക്ഷണം വിളമ്പിയതിനാൽ ഖത്തറിൽ നിരവധി റസ്‌റ്റോറൻ്റുകൾ അടച്ചുപൂട്ടുന്നതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സംയുക്തമായി അറിയിച്ചു.

ഖത്തറിലെ എല്ലാ ഭക്ഷ്യവസ്തുക്കളും കർശനമായ ആരോഗ്യ നിയന്ത്രണത്തിന് വിധേയമാണെന്നും ഉപഭോഗത്തിന് സുരക്ഷിതമാണെന്നും ഇരു മന്ത്രാലയങ്ങളും ഒരു പ്രസ്താവനയിൽ പറഞ്ഞു.

"ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന നിയമലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഇക്കാരണത്താൽ ഭക്ഷ്യസ്ഥാപനങ്ങളൊന്നും അടച്ചിട്ടില്ലെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടുന്നു," പ്രസ്താവന ചൂണ്ടിക്കാട്ടി.

പരിശോധനയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ എടുക്കുന്നത് തുടരുന്നതായും അവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കാൻ കേന്ദ്ര ലബോറട്ടറിയിൽ പരിശോധിക്കുന്നതായും മന്ത്രാലയങ്ങൾ വെളിപ്പെടുത്തി.

അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടേണ്ടതിൻ്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സംശയങ്ങൾ ദൂരീകരിക്കാൻ പൊതുജനാരോഗ്യ മേഖലയ്ക്കുള്ള കോൾ സെൻ്റർ നമ്പറിലും (16000), മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാൾ സെന്റർ നമ്പറിലും (184) ബന്ധപ്പെടാം.

Comments


Page 1 of 0