// // // */ E-yugam


ഈയുഗം ന്യൂസ്
June  01, 2022   Wednesday   01:38:36pm

news



whatsapp

ദോഹ: തൃശ്ശൂർ ജില്ലയിലെ തളിക്കുളത്ത് ആരംഭിക്കുന്ന പ്രവാസികളുടെ സംരംഭമായ മിയ കൺവെൻഷൻ സെന്ററിന്റെ ലോഗോ പ്രകാശനം ശ്രീ. ടി. എൻ പ്രതാപൻ എം. പി നിർവഹിച്ചു.

ദോഹ ഒയാസിസ്‌ ബീച്ച് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക റൂട്സ് ഡയറക്ടർ സി.വി.റപ്പായ്, ഐ. ബി. പി. സി, ഐ സി സി, ഐ സി ബി ഫ്, ഐ എസ് സി പ്രതിനിധികളും ഖത്തറിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.

"അഞ്ചു പ്രവാസികൾ ചേർന്ന് നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മണപ്പുറത്തെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ മണപ്പുറത്തുകാർക്ക് മാത്രമല്ല സമീപപ്രദേശങ്ങളിലുള്ളവർക്കും പ്രയോജനപ്പെടും. ഈ സംരംഭം മറ്റു പ്രവാസികൾക്കും മാതൃകയാണ്," ചടങ്ങിൽ സംസാരിച്ചുകൊണ്ട് ടി. എൻ പ്രതാപൻ അഭിപ്രായപ്പെട്ടു.

ഈ സംരംഭം സ്തുത്യർഹമായ ഒരു കാൽവെപ്പാണെന്നും പ്രദേശത്തുകാരുടെ ഒരു അഭിലാഷമാണ് നിറവേറ്റപ്പെടുന്നതെന്നും സി.വി.റപ്പായ് പറഞ്ഞു.

മാനേജിങ് പാർട്ണർമാരായ റജീബ് ലാൽ സ്വാഗതവും സലീം വി.കെ നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0