// // // */ E-yugam


ഈയുഗം ന്യൂസ്
May  22, 2022   Sunday   03:18:09pm

news



whatsapp

ദോഹ: യൂനിക് നഴ്സസ് ഡേ ആഘോഷത്തിന് പ്രൌഡ ഗംഭീര സമാപനം. വെള്ളിയാഴ്ച ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങു് ഇന്ത്യൻ അംബാസിഡർ ഡോ: ദീപക് മിത്തൽ ഉൽഘാടനം ചെയ്തു.

ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് നഴ്സിംഗ് ഓഫീസർ മറിയം അൽ മുതാവ മുഖ്യ അതിഥിയായ ചടങ്ങിൽ യൂണിക് പ്രസിഡന്റ്‌ മിനി സിബി, വർക്കിംഗ്‌ സെക്രട്ടറി നിസാർ ചെറുവത്ത്, ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്‌സ്, ഖത്തറിലെ ഗവണ്മെന്റ്, സെമി ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമുള്ള 500 ഓളം നഴ്സുമാരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. കോവിഡ് കാലത്തെ പ്രേത്യേക സേവനത്തിനുള്ള യൂണിക് എക്സലൻസ് അവാർഡുകൾക്ക് 17 നഴ്സുമാർ അർഹരായി.

പെയിന്റിംഗ് മത്സരത്തിൽ ഖത്തർ റെഡ് ക്രെസന്റിലെ അബ്ദുൽ കരീം ആസാദ്‌ വിജയിയായി. കലാ പരിപാടികൾ, ഷോർട് ഫിലിം, ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ഫങ്കാർ ബീറ്റ്സിന്റെ സംഗീത നിശ, കുട്ടികൾക്കായുള്ള പരിപാടികളും ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി യൂണിക് ഒരുക്കിയിരുന്നു.

നാലര വർഷക്കാലത്തെ യൂണികിന്റെ "ഗോൾഡൻ ജൈത്ര യാത്ര" വൈസ് പ്രസിഡന്റ്‌ ലുത്ഫി കലമ്പൻ അവതരിപ്പിച്ചു.

ട്രഷറർ മുഹമ്മദ്‌ അമീർ പരിപാടിയുടെ ഭാഗമായവർക്കും പിന്തുണച്ചവർക്കും പ്രേത്യേകം നന്ദി അറിയിച്ചു.

news

Comments


Page 1 of 0