// // // */
ഈയുഗം ന്യൂസ്
April 09, 2024 Tuesday 10:56:32pm
ദോഹ: ഖത്തറിലെ പ്രവാസി മലയാളി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ "യൗമുൽ ഈദ്" മ്യൂസിക് ആൽബം സോങ്ങ് കിസ്മത്ത് വിഷൻ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി.
ദൃശ്യ വിസ്മയം കൊണ്ടും ഗാനലാപന ശൈലികൊണ്ടും സവാദ് മലപ്പുറം രചനയും സംഗീതവും നൽകി റിയാസ് സംവിധാനം ചെയ്ത പെരുന്നാൾ സോങ്ങ് Q singers മ്യൂസിക് ബാൻഡ് ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
പർപിൾ ഐലന്റിൽ വെച്ച് ചിത്രീകരിച്ച ഈ ദൃശ്യാവിഷ്കാരത്തിന് ദോഹയിലെ നിരവധി വേദികളിൽ മികവ് തെളിയിച്ച പ്രവാസി ഗായകരായ ഷമീർ അലി, സവാദ്, ഷഫീഖ്, അജ്മൽ എന്നിവരാണ് ആലപിച്ചിട്ടുള്ളത്.