// // // */
ഈയുഗം ന്യൂസ്
April 21, 2024 Sunday 05:46:39pm
ദോഹ: പാലക്കാട് ജില്ലയിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ ഇൻകാസും ,കെഎംസിസിയും.
കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ,പാലക്കാട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ഖത്തർ ഇൻകാസ് പാലക്കാട് ,കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായി ‘ന്യായ് 2024’ എന്ന പേരിൽ കൺവെൻഷൻ നടത്തിയത് ശ്രദ്ധേയമായി.
ഇൻകാസ് പാലക്കാട് ജനറൽ സെക്രട്ടറി ശ്രീ ലത്തീഫ് കല്ലായി ചടങ്ങിൽ സ്വാഗതം പറഞ്ഞു .ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശ്രീ റുബീഷ് അധ്യക്ഷനായ ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ബഷീർ തുവാരിക്കൽ ഉദ്ഘാടനം നിർവഹിച്ചു
.ഇൻകാസ് മുതിർന്ന നേതാവ് ശ്രീ സുരേഷ് കാര്യാട് മുഖ്യ പ്രഭാഷണം നടത്തി .രാജ്യം നേരിടുന്ന നിർണ്ണായക തെരെഞ്ഞെടുപ്പിൽ സാധിക്കുന്ന പ്രവാസികളെല്ലാം നാട്ടിലെത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തണമെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു .
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീമതി ജിഷ ,കെഎംസിസി പാലക്കാട് ജില്ലാ സെക്രട്ടറി ശ്രീ മൊയ്ദീൻകുട്ടി ,ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി അഡ്വൈസറി ബോർഡ് അംഗം ശ്രീ അഷ്‌റഫ് ഉസ്മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് വി.ടി ബൽറാം ,കെപിസിസി സോഷ്യൽ മീഡിയ കൺവീനർ ഡോക്ടർ സരിൻ ,സ്ഥാനാര്ഥികളായ ശ്രീ വി കെ ശ്രീകണ്ഠൻ ,ശ്രീമതി രമ്യ ഹരിദാസ് , ഡോക്ടർ അബ്ദുസമദ് സമദാനി എംപി എന്നിവർ ഓൺലൈനിലൂടെ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ ഹൈദർ ചുങ്കത്തറ ,കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ മുഹമ്മദ് ,കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ ആക്ടിംഗ് സെക്രട്ടറി സിറാജുൽ മുനീർ ,ഇൻകാസ് പാലക്കാട് അഡ്വൈസറി ബോർഡ് അംഗങ്ങളായ ശ്രീ താജുദ്ധീൻ, ശ്രീ ഷമീർ, വർക്കിംഗ് പ്രസിഡന്റ് ശ്രീ നിസാർ, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ ഷാ,സെക്രട്ടറി നൗഫൽ ,ഇൻകാസ് യൂത്ത് വിങ് നേതാക്കളായ ശ്രീ ദീപക് ചുള്ളിപ്പറമ്പിൽ, ശ്രീ ജിൻസ് ജോസ് ഇൻകാസ് വനിതാ വിങ് നേതാക്കളായ ശ്രീമതി അർച്ചന സാജി,അഡ്വക്കേറ്റ് മഞ്ജുഷ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു .കെഎംസിസി പാലക്കാട് ജില്ല ട്രെഷറർ ശ്രീ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു .