// // // */ E-yugam


ഈയുഗം ന്യൂസ്
December  28, 2021   Tuesday   07:41:59am

news



whatsapp

ദോഹ: കലാകായിക സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ 41 വർഷങ്ങളായി ദോഹയിൽ തിളങ്ങിനിൽക്കുന്ന ഹമീദ് ഡാവിഡ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുകയാണു.

ദോഹയിലെ കൂട്ടുകാർ ചേർന്ന് പാട്ടുകാരുടെ കൂട്ടുകാരന് ദോഹയിലെ കൂട്ടുകാർ നൽകുന്ന സ്നേഹാദരം എന്നപേരിൽ ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂളിൽ യാത്രയയപ്പ് സംഘടിപ്പിച്ചു.

പരിപാടിയിൽ ഖത്തറിലെ കലാകായിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ കെ മുഹമ്മദ് ഈസാ സാഹിബ് സംഘാടകർക്ക് വേണ്ടി ഹമീദ് ഡാവിഡക്ക് മൊമെന്റൊ നൽകിആദരിച്ചു. വൺ ടു വൺ മീഡിയക്ക് വേണ്ടി മൻസൂർ അലി അഹമ്മദ്, ന്യൂ വോയിസ് ദോഹക്ക് വേണ്ടി ഷാജഹാൻമുന്നയും ഉപഹാരങൾ നൽകി.

ചടങ്ങിൽ പ്രശസ്ത ഗാന രചയിതാവ്‌ ബാപ്പു വെള്ളിപ്പറംബിന്റെ രചനയിൽ ഹമീദ് ഡാവിഡ സംഗീതം നിർവഹിച്ച ദോഹയുടെ ഗായകൻ ആഷിക് മാഹി ആലപിച്ച മിഴികളിൽ നീ മാത്രം എന്ന ഗാനത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുഹമ്മദ് ഈസാ മൻസൂർ അലി വൺ ടു വണ്ണിനു ന് നൽകി പ്രകാശനം ചെയ്തു.

ഈ ഗാനത്തിൻറെ ഓർക്കസ്ട്രേഷനും മിക്സിങ്ങും നിർവഹിച്ചത് സക്കീർ സരിഗയാണു. ഉടൻ റിലീസിനൊരുങ്ങുന്ന ഈ ഗാനം ആഷിക് മാഹി വേദിയിൽ ആലപിച്ചു.

നൗഷാദ് മതയോത്ത്, മുഹമ്മദ് ത്വയ്യിബ്, മുസ്തഫ എലത്തൂർ, സുലൈമാൻ ഓ പി കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹമീദ്‌ ഡാവിഡ മറുപടി പ്രസംഗം നടത്തി.

ദോഹയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഇശൽ വിരുന്ന് ഈ പരിപാടിക്ക് മാറ്റു കൂട്ടി.

ഇസ്മായിൽ സി ടി കെ അവതാരകനായ പരിപാടിയിൽ ഹാഷിം വടകര, മുജീബ് വാണിമേൽ, റിയാസ് കുറുമ്പൊയിൽ, അസ്ലം കൊയിലാണ്ടി, അനീഫ മജാൽ, അബ്ദുല്ല മൊകേരി, ഫായിസ് സിൻസി, തുടങ്ങിയവർ നേതൃത്വം നൽകി.

news

Comments


Page 1 of 0