// // // */ E-yugam


ഈയുഗം ന്യൂസ്
December  01, 2020   Tuesday   02:12:29pm

news



whatsapp

ദോഹ: ഏകദേശം 57,600 സൊമാലിയൻ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വഴി തുറന്ന് ഖത്തർ.

ഖത്തർ വികസന ഫണ്ടും (QFFD) എഡ്യുക്കേഷൻ എബൌ ആൾ ഫൌണ്ടേഷനും കൈ കോർത്താണ് ആയിരക്കണക്കിന് സൊമാലിയൻ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ഖത്തർ വികസന ഫണ്ടും സൊമാലിയയുടെ ഉന്നത വിദ്യാഭ്യാസ-സാംസ്ക്കാരിക മന്ത്രാലയവും സംയുക്തമായി ഇതിനായി കരാറിലേർപ്പെട്ടു. നൂതനവും വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളതുമായ അധ്യാപന രീതികൾ ഉപയോഗിക്കാനാവുന്ന വിധത്തിൽ അധ്യാപകരെ പാകപ്പെടുത്താനും രാജ്യത്തെ വിദ്യാഭ്യാസ സമിതികളെ ശാക്തീകരിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പദ്ധതിയുടെ ഭാഗമായ സംഘടനകൾ അറിയിച്ചു.

ഖത്തർ വികസന ഫണ്ടിൻറെ ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസിം അൽ-കുവാരിയും സൊമാലിയയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക-ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്ളാഹി അബുകർ ഹാജിയും സംയുക്തമായാണ് കരാറിൽ ഒപ്പുവെച്ചത്.

“വിവിധ മേഖലകളിൽ സൊമാലിയയ്ക്ക് ആവശ്യമായ പിന്തുണ നല്കി വരുന്ന സുപ്രധാന ശക്തിയാണ് ഖത്തർ. രാജ്യത്തിൻറെ ശോഭനമായ ഭാവിക്കും വികസനത്തിനുമായി മികച്ച വിദ്യാഭ്യാസം നല്കി സൊമാലിയക്കാരെ ശാക്തീകരിക്കേണ്ടത് ഏറെ പ്രാധാന്യത്തോടെയാണ് ഞങ്ങൾ കാണുന്നത്“, അൽ കുവാരി വിശദീകരിച്ചു.

സൊമാലിയയുടെ വികസനത്തിനായി ഖത്തർ നടത്തുന്ന ശ്രമങ്ങളിൽ ഏറ്റവും പുതിയതാണിത്. ഖത്തറിൻറെ നിരവധിയായ മറ്റ് പദ്ധതികൾ സൊമാലിയയിൽ പുരോഗമിക്കുന്നുണ്ട്.

അടിസ്ഥാന സൌകര്യ വികസനം, പുനരധിവാസം, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പരിപോഷിപ്പിക്കൽ, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്ത്രീശാക്തീകരണം എന്നിങ്ങനെ വിവിധ പദ്ധതികൾ ഖത്തർ നടപ്പിലാക്കി വരുന്നു.

Comments


Page 1 of 0