ഈയുഗം ന്യൂസ്
October  31, 2020   Saturday   11:51:41am

newswhatsapp

ദോഹ: ഒമാന് ഒരു ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നൽകി ഖത്തര്‍.

എണ്ണ വിലയിൽ ഉണ്ടായ ഇടിവും കൊറോണവൈറസ് മൂലവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഒമാൻ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെ സഹായം.

ഒമാന്‍ സെന്‍ട്രല്‍ ബാങ്കില്‍ ഒരു ബില്യണ്‍ ഡോളര്‍ ഖത്തര്‍ നിക്ഷേപിച്ചതായി ലണ്ടനിലെ ദി ഫിനാൻഷ്യൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇനിയും കൂടുതല്‍ സഹായം നൽകുമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക സഹായത്തിനായി ഒമാന്‍ തങ്ങളുടെ സമ്പന്ന അയല്‍ രാജ്യങ്ങളുടെ സഹായം തേടുന്നുണ്ടെന്നും ബജറ്റ്കമ്മി കുറക്കാൻ പാടുപെടുന്നുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഒരു ബില്യണ്‍ പ്രതിസന്ധി കുറക്കാൻ പോകുന്നില്ലെന്നും രാജ്യത്തിന് കൂടുതല്‍ സഹായങ്ങള്‍ അവശ്യമാണെന്നും പേരു വെളിപ്പെടുത്താത്ത ഓരു നിക്ഷേപകന്‍ പറഞ്ഞു.

ഒമാന്‍ ഖത്തറുമായും യു.എ.ഇയുമായും സാമ്പത്തിക സഹായം സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ച തുടങ്ങിയിരുന്നു.

Comments


Page 1 of 0