// // // */ E-yugam


ഈയുഗം ന്യൂസ്
October  10, 2020   Saturday   12:28:02pm

news



whatsapp

ക്വാലാ ലംപുർ: ഏഷ്യൻ ചാംപ്യൻസ് ലീഗിന്റെ ഈസ്റ്റ് സോൺ മൽസരങ്ങൾ ഖത്തറിലേക്ക് മാറ്റി. വൈറസ് വ്യാപനസാഹചര്യത്തിലും വെസ്റ്റ് സോൺ മൽസരങ്ങൾ വിജയകരമായി രാജ്യത്ത് നടത്തിയ പശ്ചാത്തലത്തിലുമാണ് നടപടി.

ജപ്പാൻ, ചൈന, ആസ്ത്രേലിയ എന്നീ രാജ്യങ്ങളാണ് ഈസ്റ്റ് സോൺ മൽസരങ്ങളിൽ മാറ്റുരയ്ക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 13 വരെയാണ് ദോഹയിൽ ഈസ്റ്റ് സോൺ മൽസരങ്ങൾ നടക്കുകയെന്ന് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

ഈസ്റ്റ് സോണിലെ ജി എച്ച് ഗ്രൂപ്പുകളിലെ മൽസരങ്ങൾ മലേഷ്യയിലായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ വൈറസ് വ്യാപനവെല്ലുവിളി നേരിടുകയാണ് മലേഷ്യയിപ്പോൾ.

ഡിസംബർ 19ന് തുടങ്ങുന്ന ആദ്യപാദ ഫൈനൽ വേദി പക്ഷേ ഇതു വരെ തീരുമാനമായിട്ടില്ല. വൈറസ് വ്യാപനത്തെ തുടർന്ന് മൽസരങ്ങളുടെ തിയ്യതി നിരവധി തവണ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ മാറ്റിയിരുന്നു.

2022 ഫിഫ ലോകകപ്പ് മൽസരങ്ങൾക്ക് വേദിയാവുന്ന ഖത്തർ ഇതുസംബന്ധിച്ച അവസാനഘട്ട ഒരുക്കങ്ങളും അതിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം അൽ ബയ്ത് സ്റ്റേഡിയം സന്ദർശിച്ച ഫിഫ പ്രസിഡന്റ് വേദിയുടെ പൂർണത മൂലം താൻ സ്തംബ്ദനായിപ്പോയെന്ന് പ്രതികരിച്ചിരുന്നു.

Comments


Page 1 of 0