// // // */ E-yugam


ഈയുഗം ന്യൂസ്
October  09, 2020   Friday   01:52:59pm

news



whatsapp

ദോഹ: ഖത്തറിൽ ഏഴര ലക്ഷം റിയാൽ (കൃത്യമായി പറഞ്ഞാൽ 730,000) വിലമതിക്കുന്ന പ്രോപ്പർട്ടി വാങ്ങുന്ന പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തൊഴിലുടമയുടെ സ്പോൺസർഷിപ്പില്ലാതെ പുതുക്കാവുന്ന റെസിഡൻസി പെർമിറ്റുകൾ നൽകും.

36.5 ലക്ഷം റിയാലോ (ഒരു മില്യൺ ഡോളർ) അതിൽ കൂടുതലോ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് വാങ്ങുന്നവർക്ക് സ്ഥിര റെസിഡൻസി പെർമിറ്റും ആരോഗ്യ പരിചരണം, വിദ്യാഭ്യാസ മേഖലകളിലെ ആനുകൂല്യങ്ങൾ എന്നിവക്ക് പുറമേ പൗരന്മാർക്കും സ്ഥിര റെസിഡൻസി പദവിയുള്ള ചുരുക്കം ചിലർക്കും മാത്രം അനുവദിച്ചിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങളിൽ നിക്ഷേപവും അനുവദിക്കും. .

ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ വർഷത്തിൽ 90 ദിവസം തുടർച്ചയായോ പലപ്പോഴായോ വിദേശികൾ രാജ്യത്ത് തങ്ങണമെന്നും നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച വ്യവസ്ഥയിൽ പറയുന്നു. വസ്തുവിന്റെ ഉടമസ്ഥാവകാശമോ പാട്ട അവകാശമോ കൈമാറുന്ന സമയമായിരിക്കും ഈ രണ്ട് ആനുകൂല്യങ്ങളും വിദേശികൾക്കു കൈമാറുക. .

ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി നീതിന്യായ മന്ത്രാലയം തങ്ങളുടെ വെബ്സൈറ്റിൽ പ്രത്യേക പേജ് തുടങ്ങിയിട്ടുണ്ടെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപോർട്ട് ചെയ്തു. .

ഉത്തരവ് സംബന്ധിച്ച നിബന്ധനകൾ, വസ്തു സ്വന്തമാക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ, ഇവ സംബന്ധിച്ച ആനുകൂല്യങ്ങൾ, പൊതുവായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മുതലായവയാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. .

രാജ്യത്തെ കൂടുതൽ മേഖലകളിൽ വിദേശികൾക്കും വിദേശ കമ്പനികൾക്കും വസ്തു സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് ചൊവ്വാഴ്ചയാണ് ഖത്തർ സർക്കാർ പുറപ്പെടുവിച്ചത്. സാമ്പത്തികരംഗത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് വിദേശ നിക്ഷേപത്തെ ആകർഷിക്കുന്നതിനായി സർക്കാർ നിയമവ്യവസ്ഥകൾ ലഘൂകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. .

മുമ്പ് മൂന്നിടങ്ങളിൽ മാത്രമായിരുന്നു വിദേശികൾക്ക് വസ്തുവാങ്ങാൻ അനുമതി നൽകിയിരുന്നത്. പുതിയ ഉത്തരവോടെ ഇത് ഒമ്പത് പ്രദേശങ്ങളായി ഉയർന്നിട്ടുണ്ട്. അതേപോലെ വിദേശികൾക്ക് വസ്തു ഉപയോഗിക്കാവുന്ന മേഖലകൾ പതിനാറായും ഉയർത്തുകയുണ്ടായി. .

റെസിഡൻഷ്യൽ കോംപ്ലക്സുകളിലും മാളുകളിലുമുള്ള റെസിഡൻഷ്യൽ, കൊമേഴ്സ്യൽ യൂനിറ്റുകളുടെ ഉടമസ്ഥാവകാശം ഖത്തരികൾക്കും അല്ലാത്തവർക്കും സ്വന്തമാക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Comments


Page 1 of 0