// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
May  29, 2019   Wednesday   10:23:55pm

news



whatsapp

ദോഹ: വ്യാഴാഴ്ച മക്കയില്‍ നടക്കുന്ന ജി.സി.സി അടിയന്തിര ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ്‌ അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലിഫ അല്‍ താനി പങ്കെടുക്കുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ്‌ ഒരു ഉന്നതതല സംഘം സൗദി സന്ദര്‍ശിക്കുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷം ചര്‍ച്ച ചെയ്യാനാണ് സൗദിയുടെ നേതൃത്വത്തില്‍ ഉച്ചകോടി വിളിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിയെ സൗദി രാജാവ് ക്ഷണിച്ചിരുന്നു.

ഉച്ചകോടിയില്‍ ആദ്യമായി ഖത്തര്‍ പ്രധാനമന്ത്രി ഉപരോധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തും.

ഉപരോധം തുടങ്ങിയതിനു ശേഷം ആദ്യമായി ഒരു ഖത്തര്‍ വിമാനം തിങ്കളാഴ്ച സൗദിയില്‍ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതേസമയം അമീര്‍ സൗദിയില്‍ എത്തിയതായുള്ള വ്യാജ വാര്‍ത്തയും ചില സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൗദി കിരീടാവകാശിയുടെ കൂടെ അമീര്‍ നില്‍ക്കുന്ന ഒരു പഴയ ഫോട്ടോയാണ് പ്രചരിച്ചത്.

Comments


Page 1 of 0