// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
September  19, 2018   Wednesday   01:44:52pm

news



whatsapp

ദോഹ: രാജ്യത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ റാഗിംഗ് വർദ്ധിച്ച്‌ വരുന്നതായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ മനോരോഗ വിഭാഗം കൺസൾറ്റൻഡ്‌ ഡോ. മനാൽ ഉസ്മാൻ പറഞ്ഞു.

''റാഗിംഗ് ഉൾപ്പടെയുള്ള മോശം പ്രവണതകളും മാനസിക അസ്വസ്ഥതകളും സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഈ അടുത്ത കാലത്തായി വർധിച്ചു വരുന്നു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ പുതിയ രീതിയിലുള്ള റാഗിംഗാണ് നടക്കുന്നത്. ഇലക്രോണിക് മാധ്യമങ്ങൾ വഴി പരിഹാസം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവയാണ് കൗമാരപ്രായക്കാരായ ചില കുട്ടികൾ ചെയ്യുന്നത്," ഡോ. മനാൽ ഉസ്മാൻ പറഞ്ഞു.

മാത്രമല്ല കംപ്യൂട്ടർ ഗെയിമുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവക്ക് വേണ്ടി ധാരാളം സമയം ചെലവഴിക്കുന്ന കുട്ടികളിൽ മാനസിക വൈകല്യങ്ങൾ ഉണ്ടാവുകയും പിന്നീട് ഇത് സ്വഭാവ വൈകൃതങ്ങളായി മാറുകയും ചെയ്യുന്നു. കൗമാര പ്രായക്കാരുടെ വ്യക്തിത്വം ഇന്ന് ഏറെ സങ്കീര്‍ണ്ണമാണ്. ആർക്കും അവരുടെ മാനസിക നിലയോ ഉദ്ദേശങ്ങളോ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. 10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ഈ അവസ്ഥകൾ കൂടുതലായി കണ്ട് വരുന്നത്, ഡോ. മനാൽ പറഞ്ഞു.

18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള മാനസിക രോഗ ചികിത്സക്ക് ഹമദ് മെഡിക്കൽ കോർപറേഷന് കിഴിൽ പ്രത്യേക വിഭാഗം തന്നെയുണ്ട്. ആഴ്ചയിൽ 4 ദിവസം പ്രവർത്തിക്കുന്ന 6 പ്രത്യക ക്ലിനിക്കുകൾ ഇതിന് കീഴിലുണ്ട്. മൈദറിലേ ക്ലിനിക്കിൽ മാത്രം ആഴ്ചയിൽ 240 കുട്ടികളാണ് മാനസിക രോഗ ചികിത്സക്കായി എത്തുന്നത്. ഇതിൽ റാഗിംഗിന് വിധേയമായ ധരാളം കേസുകൾ ഉണ്ടാകാറുണ്ട്. കുട്ടി ഏകാന്തത ഇഷ്ടപ്പെടുക, സ്‌കൂളിൽ പോകാൻ വിസമ്മതിക്കുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. പലപ്പോഴും രക്ഷിതാക്കൾ കുട്ടികളുടെ സ്വഭാവങ്ങളിലെ മാറ്റങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ രോഗാവസ്ഥ മൂർച്ഛിച്ച ശേഷമാണ് ചികിസ തേടിയെത്തുന്നത്. എപ്പോഴും കുട്ടികളുടെ സ്വഭാവം നിരീക്ഷിച്ചു കൊണ്ടിരിക്കണം എന്നും അസാധാരണമായ വല്ലതും ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടുകയും ആവശ്യമെങ്കിൽ ഉടൻ ചികിത്സ തേടുകയും ചെയ്യണമെന്നും ഡോ. മനാൽ ഉസ്മാൻ പറഞ്ഞു.

"റാഗിംഗിന് വിധേയമായ കുട്ടികൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നപോലെ തന്നെ റാഗിംഗ് ചെയ്യുന്ന കുട്ടികളും മാനസിക രോഗമുള്ളവർ ആയിരിക്കും. ശിക്ഷ കൊണ്ട് മാത്രം ഇതിന് പരിഹാരമാവുകയില്ല. അതിനാൽ പഠനത്തിൽ ശ്രദ്ധ കുറവ്, സ്‌കൂളിൽ പോകാൻ വിസമ്മതം തുടങ്ങിയ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ നന്നായി നിരീക്ഷിച്ചു ഉടൻ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം'' ഡോ .മനാൽ പറഞ്ഞു.

Comments


Page 1 of 0