ഈയുഗം ന്യൂസ് ബ്യൂറോ
May  09, 2018   Wednesday   06:39:13pm

news



whatsapp

ലണ്ടന്‍: കെട്ടിടങ്ങളുടെ ഒരു സമുച്ചയം സ്ക്രീനിൽ നിറയുന്നു. അതിൽ ചിലത് ആൾപാര്‍പ്പില്ലാത്തതാണ്, മറ്റു ചിലതിൽ, ജനാലകളിൽ നിഴൽ പതിച്ച് ഒരാൾ നില്‍ക്കുന്നത് കാണാം. സ്ക്രീനിൽ കാണുന്ന ഓരോ അപ്പാർട്ടുമെന്റിലും ക്ലിക്കുചെയ്താൽ ഒരോ കഥ വായിക്കാനാവും.

"ഒരു ഐക്കിയ സ്റ്റോറിൽ രണ്ട് മണിക്കൂർ ഞാൻ ഒറ്റയ്ക്ക് നടന്നു, കാരണം കൂടെ വരാൻ ആരെങ്കിലും ഒരാളോട് പറയാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല,” ഒരു അപ്പാർട്ടുമെന്റിൽ ക്ലിക്കു ചെയ്തപ്പോൾ സ്ക്രീനിൽ ദ്രശ്യമായ ഒരു കഥ പറയുന്നു. "ഞാൻ രണ്ട് ഹോട്ട് ഡോഗ്സ് കഴിച്ചു, ഒന്നും വാങ്ങിയില്ല," കഥ തുടരുന്നു.

ലോകമെമ്പാടുമുള്ള സാമൂഹ്യ ഒറ്റപ്പെടലിന്‍റെ കഥകൾ പ്രസിദ്ധീകരിക്കുന്ന “ലോൺലിനിസ് പ്രോജക്ടിന്റെ” (http://thelonelinessproject.org/) ഭാഗമാണ് മുകളിലുള്ള ഈ ഏറ്റുപറച്ചിൽ. എകാന്തതക്കുള്ള ഒരു ഡിജിറ്റൽ പ്രിതിവിധിയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഈ സംരംഭത്തിന് മുന്‍കൈയെടുത്ത ഗ്രാഫിക് ഡിസൈനറായ മരിസ്സ കോർഡ പറയുന്നു.

"ഫെയ്സ്ബുക്ക് സന്തോഷത്തിന്റെ ഒരു പദ്ധതിയാണ്. സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും പദ്ധതിയാണ് ഇൻസ്റ്റാഗ്രാം"എന്ന് 26-കാരിയായ കോർഡ വിശ്വസിക്കുന്നു. "ജീവിതം സന്തുഷ്ടമായിരിക്കുന്നതിനെക്കുറിച്ചും, അതേ സമയം അത് ഏകാന്തമായതും, ദുഃഖകരവുമാണെന്ന് സമ്മതിക്കുന്നതുമായ പ്രോജക്ടുകൾ നമുക്ക് ആവശ്യമാണ്," അവർ അഭിപ്രായപ്പെട്ടു.

മാസങ്ങള്‍ക്ക് മുമ്പാണ് എഴുത്തുകാരുടെ പേരു വയ്‌ക്കാത്ത കഥകളെ ക്ഷണിച്ചുകൊണ്ട് അവർ പദ്ധതി ആരംഭിച്ചത്. അതിനെത്തുടർന്ന് ഏതാണ്ട് 60 രാജ്യങ്ങളിൽ നിന്ന് 1,400 ലധികം കഥകള്‍ അവർക്ക് വന്നു. വിട്ടുമാറാത്ത ഏകാന്തത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ ഈ പുതിയ സൈറ്റിൽ ലഭ്യമാണ്‌.

ആരെയും പരിചയമില്ലാത്ത, പുതിയ സ്ഥലങ്ങളിലേക്ക് മാറുമ്പോൾ ഉണ്ടാവുന്ന ഒറ്റപ്പെടലിന്‍റെ കഥകളാണ് ചില ആളുകൾ സൈറ്റിൽ പങ്കുവെക്കുന്നത്. വേറെ ചിലർ വേർപിരിയലുകളിൽ നിന്ന് ഉണ്ടാവുന്ന പിരിമുറുക്കങ്ങളെ പറ്റിയാണ് പറയുന്നത്. മറ്റുള്ളവർ ശസ്ത്രക്രിയയ്ക്ക് വിധേയമാകുമ്പോഴോ അല്ലെങ്കിൽ വല്ലതും നേടുമ്പോഴോ സന്തോഷവും, ആശങ്കകളും പങ്കെടുന്നതിന് ആരും അടുത്ത് ഇല്ലാത്തതിനെപറ്റിയാണ് സങ്കടപ്പെടുന്നത്. മാസങ്ങളോളം കഥകൾ വായിച്ചശേഷം കോർഡ അതിലെല്ലാം വരുന്ന ഒരു പാറ്റേൺ മനസ്സിലാക്കി: സാമൂഹിക ഇടപെടലുകളിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നതും, യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തെ ശരിക്കും അറിയാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം എന്നുള്ളതാണ് അത്.

Comments


Page 1 of 0