// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  24, 2018   Tuesday   01:34:26pm

news



ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചക്ക് പിന്നിൽ സ്വകാര്യമേഖലയുടെ വര്‍ദ്ധിക്കുന്ന കടമാണ്‌.

whatsapp

ലണ്ടന്‍: ലോക കട ബാദ്ധ്യത 164 ട്രില്യൺ ഡോളറിലേക്ക് ഉയര്‍ന്നിരിക്കുന്ന ഈ സമയത്ത് രാഷ്ട്രങ്ങള്‍ക്ക് ഇനിയൊരു സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള ശേഷിയേയും, വാങ്ങിയ തുക തിരിച്ചു കൊടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണൽ മോണിറ്ററി ഫണ്ട്‌ (ഐഎംഎഫ്) അതിന്‍റെ അര്‍ദ്ധവാര്‍ഷിക അവലോകന റിപ്പോർട്ടിൽ മുന്നറിയപ്പ് നല്‍കി.

ആഗോള പൊതു-സ്വകാര്യ കടം 2016-ലെ (ഐ.എം.എഫ് കണക്കുകൾ നൽകിയിട്ടുള്ള അവസാനത്തെ വർഷം) മൊത്തത്തിലുള്ള ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 225 ശതമാനത്തിലേക്ക് കുതിച്ചുയർന്നിരിക്കുന്നു. വാഷിങ്ടൺ ആസ്ഥാനമായുള്ള ഫണ്ടിന്റെ കണക്കുപ്രകാരം 2009-ലാണ് ഇതിന് മുമ്പ് ലോക കടം ഇത്രയും ഉയരത്തിൽ എത്തുന്നത്‌.

“164 ട്രില്യൺ ഡോളര്‍ ഒരു ഭീമൻ സംഖ്യയാണ്,” ഐ.എം.എഫ് ധനകാര്യ വകുപ്പിന്റെ തലവനായ വിറ്റോർ ഗാസ്പാർ ഒരു അഭിമുഖത്തിൽ പറഞ്ഞു. "വരാന്‍ പോവുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പൊതു-സ്വകാര്യ കടത്തിന്‍റെ വന്‍ വര്‍ദ്ധനയാണ് അവയിൽ പ്രധാനപ്പെട്ട ഒന്ന്." ലോക സമ്പദ് വ്യവസ്ഥയെപറ്റിയുള്ള ഐ.എം.എഫിന്റെ പോസിറ്റീവ് കാഴ്ചപ്പാടിനെ വളരുന്ന ആഗോള കടബാധ്യത മങ്ങലേല്‍പ്പിക്കുന്നു. ആഗോളതലത്തിൽ, 2018 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ, 3.9 ശതമാനം വളർച്ച ഉണ്ടാവുമെന്നാണ് ഐ.എം.എഫ് കരുതുന്നത്. അതിനുശേഷം കര്‍ശനമായ നിയന്ത്രണം പാലിക്കുന്ന സാമ്പത്തിക നയവും, യു.എസ് സാമ്പത്തിക ഉത്തേജനത്തിൻറെ മങ്ങലും ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് ഐഎംഎഫ് കണക്കു കൂട്ടുന്നു.

ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ചക്ക് പിന്നിൽ സ്വകാര്യമേഖലയുടെ വര്‍ദ്ധിക്കുന്ന കടമാണ്‌, പ്രത്യേകിച്ചും ചൈനയിൽ. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ചൈനയിൽ സ്വകാര്യ കടബാധ്യത മൂന്നിരട്ടി ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

വന്‍ കട ബാദ്ധ്യതയിൽ നിന്നുണ്ടായ ഇതിനുമുമ്പത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ ലോകരാഷ്ട്രങ്ങൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കയാണ്. വളർച്ച കൂട്ടാൻ ഗവൺമെന്റുകൾ ചെലവുകൾ വർദ്ധിപ്പിക്കുകയും, ബോണ്ടുകൾ വാങ്ങുന്നത് പോലെയുള്ള പരമ്പരാഗതമല്ലാത്ത രീതികൾ കേന്ദ്ര ബാങ്കുകൾ അവലംബിക്കുകയും ചെയ്തു.

പക്ഷെ ഇനിയും കടങ്ങൾ നിയന്ത്രണമില്ലാതെ പെരുകകയാണെങ്ങിൽ, ലോക സാമ്പത്തിക വ്യവസ്ഥക്ക് വീണ്ടും ഭീഷണി ഉയരും. അത് ആഗോള വളർച്ചയുടെ തോത് ഗണ്യമായി കുറയ്ക്കുമെന്ന് ഐ.എം.എഫ് കരുതുന്നു.

Comments


Page 1 of 0