// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  17, 2018   Tuesday   01:37:32pm

news



ഡോക്ടർമാർ അടുത്തിടെ സംഘടിപ്പിച്ച ഒരു മാരത്തോണിൽ ഖുറാം പങ്കെടുത്തപ്പോഴാണ് ചില ഡോക്ടർമാർക്ക് സംശയം വന്നത്.

whatsapp

കഴിഞ്ഞ അഞ്ചുമാസമായി ദല്‍ഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (IIMS) ഡോക്ടറായി ആൾമാറാട്ടം നടത്തിയ 19 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അദ്നാൻ ഖുറാം വിവിധ ഡിപ്പാർട്ടുമെന്റുകകളിൽ ജോലി ചെയ്യുന്നവരുമായും മെഡിക്കൽ വിദ്യാർത്ഥികളുമായും അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു.

സമരം മുതൽ മാരത്തോൺ വരെ ഡോക്ടർമാർ നടത്തിയിരുന്ന എല്ലാ പരിപാടികളിലും അയാൾ പങ്കെടുത്തിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടർസ് അസോസിയേഷൻ പറഞ്ഞു. വ്യാജ ഡോക്ടർക്ക് മരുന്നുകളെ പറ്റിയുള്ള അറിവും, ഇൻസ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവികളും മറ്റു ജോലിക്കാരുമായുള്ള പരിചയവും പോലീസിനെ അത്ഭുതപ്പെടുത്തി.

ഖുറാം എന്തിനാണ് ഒരു ഡോക്ടറായി നടിച്ചതെന്നു വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അദ്ദേഹം നൽകിയ കാരണങ്ങളിൽ ഒന്ന് രോഗബാധിതനായ ഒരു കുടുംബാംഗത്തിന് നല്ല ചികല്‍സ ലഭിക്കാൻ സഹായിക്കുക എന്നതായിരുന്നു. ഡോക്ടർമാരോടൊപ്പം സമയം ചെലവഴിക്കാൻ താല്പര്യമുണ്ടായിരുന്നതിനാലാണ് താൻ ഒരു ഡോക്ടറായി നടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പീനൽ കോഡിലെ 419 (ആൾമാറാട്ടം), 468 (കള്ളയൊപ്പിട്ട് വഞ്ചിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ 2,000 റസിഡന്റ് ഡോക്ടർമാരുണ്ട്. ഇവരില്‍ ഓരോരുത്തരേയും വ്യക്തിപരമായി അറിയാൻ ബുദ്ധിമുട്ടാണെന്ന് ഔദ്യാഗിക വ്രത്തങ്ങള്‍ പറഞ്ഞു. ഖുറാം ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു.

ഡോക്ടർമാർ അടുത്തിടെ സംഘടിപ്പിച്ച ഒരു മാരത്തോണിൽ ഖുറാം പങ്കെടുത്തപ്പോഴാണ് ചില ഡോക്ടർമാർക്ക് സംശയം വന്നത്. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി കിട്ടാതിരുന്നപ്പോൾ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഖുറാമിന് യാതൊരു ക്രിമിനൽ റെക്കോർഡും ഇല്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡോക്ടറുടെ കോട്ട്, സ്റ്റെതസ്കോപ്പ് എന്നിവ ധരിച്ച് പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഖുറാം അപ്ലോഡ് ചെയ്തിട്ടുണ്ട്. ബീഹാർ സ്വദേശിയായ ഖുറാം ജാമിയ നഗറിനടുത്ത ബട്ട്ല ഹൗസിലാണ് താമസിച്ചിരുന്നത്.

Comments


Page 1 of 0