// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  14, 2018   Saturday   06:57:04pm

news



whatsapp

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ യാത്രക്കാർക്ക്, അവരുടെ ഇറങ്ങേണ്ട സ്ഥലം അനുസരിച്ച്, 250 രൂപ മുതൽ 3,000 രൂപ വരെ ടിക്കറ്റിന് നൽകേണ്ടിവരും. ഏറ്റവും കൂടിയ നിരക്കായ 3,000 രൂപ മുംബൈ-അഹമ്മദാബാദ് യാത്രക്കും, ഏറ്റവും കുറവ് 250 രൂപ ബന്ദ്‌ കുർള കോംപ്ലക്സ്-താനെയിലെക്കും ആയിരിക്കുമെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അചൽ ഖരെ പറഞ്ഞു.

“ബുള്ളറ്റ് ട്രെയിനിൽ ഒരു ബിസിനസ് ക്ലാസ് ഉണ്ടാവും. ഇതിനറെ നിരക്ക് 3,000 രൂപയിൽ കൂടുതലായിരിക്കും,” ഖരെ ചൂണ്ടിക്കാട്ടി. എയർപോർട്ടിലേക്കുള്ള യാത്ര, ബോർഡിംഗ് പാസ്സുകൾ കിട്ടാനുള്ള ക്രമങ്ങൾ, സുരക്ഷാ പരിശോധനകൾ എന്നിവ കണക്കിലെടുത്താൽ വിമാനത്തിൽ സഞ്ചരിക്കുന്നതിനെ അപേക്ഷിച്ച് ബുള്ളറ്റ് ട്രെയിനിൽ പോകുന്നത് ചെലവും, സമയവും കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താനേയിൽ നിന്ന് ബന്ദ്‌-കുർള കോംപ്ലക്സിലേക്ക് ടാക്സിയിൽ പോവാന്‍ ഇപ്പോള്‍ ചാര്‍ജ് 650 രൂപയും സമയം ഒന്നര മണിക്കൂറും ആണ്. ഹൈ-സ്പീഡ് ട്രെയിനിൽ ഈ യാത്രക്ക് 15 മിനിറ്റു സമയവും, ചാര്‍ജ് 250 രൂപയും ആയിരിക്കും. എസി ഫസ്റ്റ് ക്ലാസ് നിരക്കിനേക്കാൾ 1.5 മടങ്ങ് കൂടുതലായിരിക്കും ബുള്ളറ്റ് ട്രെയിനിലെ യാത്രാനിരക്ക്. ബിസിനസ് ക്ലാസിൽ ഭക്ഷണം സൗജന്യമായിരിക്കും. മറ്റ് കോച്ചുകളിൽ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാവും.

ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറില്‍ ആരംഭിക്കാനാണ് പരിപാടി.

Comments


Page 1 of 0