// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 13, 2018 Friday 07:19:07pm
ദോഹ: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്ന് ആവശ്യങ്ങളും ഖത്തര്‍ നിറവേറ്റണമെന്ന് ഉപരോധ രാജ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടതായി അറബ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യ, യു. എ. ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ റിയാദില്‍ വെച്ച് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. റിയാദില്‍ നടക്കുന്ന 29 ആം അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രിമാര്‍. ഗള്‍ഫ് പ്രതിസന്ധിയും അത് സംബന്ധമായ എല്ലാ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. ഖത്തര്‍ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റണമെന്ന കാര്യത്തില്‍ ഉപരോധ രാജ്യങ്ങള്‍ക്ക് കടുത്ത നിലപാടാണെന്ന് മന്തിമാര്‍ അറിയിച്ചു.
മാത്രമല്ല കൈറോ മീറ്റിംഗ് മുന്നോട്ട് വെച്ച ആറു തത്വങ്ങളും മനാമ ഡിക്ലറെഷനുംഖത്തര്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മാത്രമേ ബന്ധം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.
അറബ് മേഖലയില്‍ സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താന്‍ പരസ്പരം സഹായിക്കാനും യോഗം തീരുമാനിച്ചു. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നത് തങ്ങള്‍ നിരസിക്കുന്നതായും മന്ത്രിമാര്‍ പറഞ്ഞതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.