// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  13, 2018   Friday   01:45:39pm

news

SaudiandQatarAreOne എന്ന ഹാഷ്ടാഗ് ദമാമില്‍ ഏറ്റവും കൂടുതല്‍ ട്രെന്ടിംഗ് ആയിരുന്നു.



ഡസന്‍ കണക്കിന് ഖത്തര്‍ പതാകകളാണ് ദമാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇലക്ട്രിക്‌ പോസ്റ്റുകളില്‍ വ്യഴാഴ്ച പ്രദര്‍ശിപ്പിച്ചത്.

whatsapp

ദോഹ: സൗദി അറേബ്യയിലെ കിഴക്കന്‍ നഗരമായ ദമാമില്‍ ഏപ്രില്‍ 15 (ഞായറാഴ്ച്) നടക്കാനിരിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി നഗരത്തില്‍ ഖത്തര്‍ പതാക ഉയര്‍ത്തിയത് സൗദി അറേബ്യയിലെ എല്ലാ ഭാഗങ്ങളിലുമുള്ള പൗരന്മാര്‍ ട്വിട്ടറിലൂടെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം പുനസ്ഥാപിക്കുന്നതിന് ഇത് സഹായകമാവട്ടെ എന്ന് അവര്‍ ആശംസിച്ചു.

ഡസന്‍ കണക്കിന് ഖത്തര്‍ പതാകകളാണ് ദമാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇലക്ട്രിക്‌ പോസ്റ്റുകളില്‍ വ്യഴാഴ്ച പ്രദര്‍ശിപ്പിച്ചത്. ആയിരക്കണക്കിന് സൗദികള്‍ ട്വിട്ടറിലൂടെ ഇത് സ്വാഗതം ചെയ്തു. സൗദിയും ഖത്തറും ഒന്നാണ് എന്നര്‍ത്ഥം വരുന്ന SaudiandQatarAreOne എന്ന ഹാഷ്ടാഗ് ദമാമില്‍ ഏറ്റവും കൂടുതല്‍ ട്രെന്ടിംഗ് ആയിരുന്നു എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്‌ ചെയ്തു.

"ഒരു സംശയവുമില്ല. ഖത്തര്‍ പതാകകള്‍ സൗദിയില്‍ പറക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്" ബൂസമാല്‍ എന്നയാള്‍ എഴുതി. "ഈ ഹാഷ്ടാഗ് ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്. വൃത്തികെട്ട നിലപാടുകളുള്ളവര്‍ക്ക് മാറിനില്‍ക്കാം," ബുറൈദയില്‍ നിന്നുള്ള ബസസാം എന്നയാള്‍ എഴുതി. "ഞങ്ങളുടെ സുഹൃത്തുക്കള്‍, ഖത്തറിലെ ബുദ്ധിയുള്ള ജനങ്ങളെ, ഞങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളാണ്," മറ്റൊരു സൗദി പൌരന്‍ പറഞ്ഞു.

"ഇപ്പോഴുള്ള തര്‍ക്കവും ശത്രുതയും അവസാനിപ്പിച്ചു ഖത്തറും സൗദി അറേബ്യയും സ്നേഹത്തിലേക്കും സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും തിരിച്ച്‌വരട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു," ഈജിപ്ത്യന്‍ പത്രപ്രവര്‍ത്തകന്‍ സാമി കമാലുദ്ദിന്‍ ട്വിറ്റെറില്‍ കുറിച്ചു. പതാക പ്രദര്ശിപ്പിച്ചതിനോടുള്ള സൗദികളുടെ പ്രതികരണത്തെ വളരെ സന്തോഷത്തോടെയാണ് ഖത്തര്‍ പൗരന്മാര്‍ സ്വാഗതം ചെയ്തത്.

"ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഖത്തറിനെതിരെയുളള ആക്രമണത്തിന് ഇതോടെ അവസാനം കുറിക്കുമെന്ന് ഞാന്‍ കരുതുന്നു. എല്ലാ തിന്മകളില്‍ നിന്നും ഖത്തറിനെ രക്ഷിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു," അമല്‍ അബ്ദുല്‍ മാലിക് എന്നയാള്‍ എഴുതി. സൗദികളും ഖത്തര്‍ പൗരന്മാരും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന് ഉപരോധം കോട്ടമേല്പിച്ചിട്ടില്ല എന്നാണ് ട്വിറ്റെരിലൂടെയുള്ള പ്രതികരണം കാണിക്കുന്നത്.

അതേസമയം അറബ് ലീഗ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഖത്തറി സംഘത്തെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല. ഗള്‍ഫ്‌ പ്രധിസന്ധി ഉച്ചകോടിയില്‍ ചര്ച്ചയാവില്ല എന്ന് അറബ് ലീഗ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments


Page 1 of 0