ടെക്നോളജി ഉപയോഗപ്പെടുത്തി കേരളത്തിൽ ലൈംഗിക തൊഴിലാളികള്‍

ഈയുഗം ന്യൂസ് ബ്യൂറോ     April  12, 2018   Thursday   01:46:11pm

news
ദോഹ: കേരളത്തിൽ ലൈംഗിക തൊഴിലാളികള്‍ സ്മാർട്ട്ഫോണുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ഹൈടെക്കിലേക്ക് തിരിഞ്ഞിരിക്കയാണെന്ന് പുതിയ പഠനം പറയുന്നു.

ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരും വാട്ട്‌സ്ആപ്പ് വഴിയാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നതും, കണ്ടുമുട്ടേണ്ട സ്ഥലങ്ങൾ തീരുമാനിക്കുകയും ചെയ്യുന്നതെന്ന് കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ. ജി. ഒകളുമായി ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഇത്തരം ജോലി ചെയ്യുന്നവരുടെ ഇടയിൽ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ആർ രമേഷ് പറഞ്ഞു. ലൈംഗിക രോഗങ്ങൾ തടയാൻ അവരെ നിരന്തരം വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തൊഴിലിലെ സ്ത്രീകളിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, കൂട്ടത്തില്‍ വേറേയും വിഭാഗങ്ങൾ ഉണ്ടെന്നും, രമേഷ് പറഞ്ഞു. ഒരു വിഭാഗം ഇതൊരു പാർട്ട് ടൈം ജോലി പോലെ കാണുന്നവരാണ്. പണം ആവശ്യമുള്ളപ്പോൾ അവർ വേശ്യാവൃത്തിയിൽ ഏര്‍പ്പെടുന്നു.

ഇനിയുമുള്ള ഒരു വിഭാഗത്തിൽ ഉള്ളവര്‍ക്ക് ഇത് ആഡംബരജീവിതം നയിക്കാനുള്ള ഒരു കുറുക്കുവഴിയാണ്. പക്ഷെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എല്ലാവർക്കും വലിയ നേട്ടമായിരിക്കയാണെന്നും രമേഷ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കു പ്രകാരം ഇപ്പോൾ 15,802 സ്ത്രീവേശ്യകളും 11,707 പുരുഷവേശ്യകളുമുണ്ട്. ദി ഹിന്ദു പത്രമാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.


Sort by