// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  08, 2018   Sunday  

news



whatsapp

റിയാദ്: മക്കയിലെ വലിയ പള്ളിയിലെ ഇമാമുകളിൽ ഒരാളായ ഷെയ്ക്ക് സൗദ് അൽ-ഷുറൈമിന്‍റെ ട്വിറ്റർ അക്കൗണ്ട് അധികൃതർ അടച്ചതായി അൽ-ഖലീജ്ഓണ്‍ലൈന്‍.കോം റിപ്പോര്‍ട്ട്‌ ചെയ്തു.

രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്ന അദ്ദേഹം ഇസ്ലാമിക ആശയങ്ങളുടെ ലംഘനമെന്ന് താൻ കരുതിയിരുന്ന ചില തീരുമാനങ്ങളെ വിമർശിച്ചിരുന്നു. റിയാദിൽ 1964-ൽ ജനിച്ച ഇമാം മക്കയിലെ ഉം-അൽ-ഖുറാ യൂണിവേഴ്സിറ്റിയിലെ ഡീനും, സ്പെഷ്യലിസ്റ്റ് പ്രൊഫസ്സറും ഉൾപ്പെടെ നിരവധി ഉന്നത സ്ഥാനങ്ങളിൾ ഇരുന്നിട്ടുണ്ട്. വിശുദ്ധ നഗരത്തിലെ ഹൈക്കോടതിയിൽ ഒരു ന്യായാധിപനും കൂടിയാണ് അദ്ദേഹം.

സൗദി രാജകുടുംബത്തിലെ നയങ്ങളെ പിന്താങ്ങുന്ന ശൈഖ് അബ്ദുൾ റഹമാൻ അൽ-സുദൈസാണ് ഗ്രാൻഡ് പള്ളിയിൽ അദ്ദേഹത്തിനൊപ്പമുള്ള മറ്റൊരു ഇമാം. അൽ-ഷുറൈമിന്‍റെ ധീരമായ നിലപാടുകളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്ലിംകൾ അദ്ദേഹത്തെ പ്രകീർത്തിച്ചിട്ടുണ്ട്. എന്നാൽ സൗദി രാജകുടുംബത്തിനെ "അന്ധമായി” പിന്തുണക്കുകയാണെന്ന് പറഞ്ഞ് അൽ-സുദൈസ് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്.

Comments


Page 1 of 0