// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  08, 2018   Sunday  

news



ഉയർന്ന വളർച്ച നിരക്കിന് മൂന്ന് കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp

ദോഹ: ഖത്തറിന്റെ ജി. ഡി. പി (Gross Domestic Product) വളർച്ച നിരക്ക് ഈ വർഷം 2.8 ശതമാനമായി ഉയരുമെന്ന് ഖത്തർ നാഷ്ണൽ ബാങ്ക് അതിന്റെ സാമ്പത്തിക റിപ്പോർട്ടിൽ പറഞ്ഞു. സാമ്പത്തിക വളർച്ച നിരക്ക് 2018 ല്‍ 2.5 ശതമാനമായിരിക്കും എന്നാണ് ക്യൂ. എൻ. ബി നേരത്തെ പ്രവചിച്ചിരുന്നത്.

ഉയർന്ന വളർച്ച നിരക്കിന് മൂന്ന് കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്ന്, എണ്ണ വിലയിലുണ്ടായ വർധന. രണ്ട്, എണ്ണ നിർമാണ മേഖലയിലെ അറ്റകുറ്റ പണികൾ മൂലം 2017 അവസാന ഘട്ടത്തിൽ ഉത്പാദനത്തിലും വരുമാനത്തിലും ഉണ്ടായ കുറവ് ഈ വർഷം പരിഹരിക്കപ്പെടും. മൂന്ന്, ഉപരോധം സമ്പദ് ഘടനയിൽ ഉണ്ടാക്കിയ ക്ഷതം പരിഹരിച്ച് ഖത്തർ മുന്നേറുന്നു.

അറ്റകുറ്റ പണികൾക്കായി കഴിഞ്ഞ വർഷം അവസാനം എൽ. എൻ. ജി ഫാക്റ്ററികൾ താൽക്കാലികമായി അടച്ചത് ഹൈഡ്രോ കാർബൺ ഉൽപാദനത്തിൽ 2017 നാലാം പാദത്തിൽ, അതിനു മുമ്പത്തെ വർഷത്തേക്കാൾ, 6.4 % കുറവുണ്ടാക്കി. അതെ സമയം എണ്ണ ഉൽപ്പാദനം 2017 നാലാം ക്വാർട്ടറിൽ 3.2% വർധിച്ചു. 2017 ൽ ഖത്തറിന്റെ ജി. ഡി. പി 1.6 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചതായും ക്യൂ. എൻ. ബി റിപ്പോർട്ട് പറയുന്നു. അതേ സമയം എണ്ണ ഇതര മേഖലയിൽ 4.2% വളർച്ചയാണ് രേഖപെടുത്തിയത്. ഈ വർഷം ഇത് 5% മായി ഉയരുമെന്ന് സാമ്പത്തിക റിപ്പോർട്ട് പറയുന്നു.

ഗ്യാസ് നിർമാണം വർധിപ്പിക്കാനുള്ള പുതിയ പദ്ധതികളും, സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രോജെക്റ്റുകളും അതുപോലെ ചില കമ്പനികളിൽ നൂറ് ശതമാനം വിദേശ ഉടമസ്ഥത അനുവദിച്ചുകൊണ്ടുള്ള, വരാനിരിക്കുന്ന പുതിയ നിയമവും ഖത്തർ സാമ്പത്തിക മേഖലക്ക് പുതിയ ഊർജം പകരുമെന്ന് ഖത്തർ നാഷണൽ ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

Comments


Page 1 of 0