// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  02, 2018   Monday  

news



യമനിലെ പ്രതിസന്ധി നേരിടാൻ “ഏറ്റവും നല്ലത്” തന്‍റെ രാജ്യം നയിക്കുന്ന സഖ്യമാണെന്ന് ബിൻ സൽമാൻ അവകാശപ്പെട്ടു.

whatsapp

റിയാദ്: അടുത്ത 10-15 വർഷത്തിനുള്ളിൽ ഇറാനുമായി യുദ്ധത്തിന് സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. "നേരിട്ടുള്ള സൈനിക സംഘട്ടനം" ഒഴിവാക്കാൻ ടെഹ്റാന്‍റെ മേൽ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം ചെലുത്താൻ മുഹമ്മദ് ബിൻ സൽമാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടതായി തുര്‍ക്കി വാർത്താ ഏജൻസി അനഡോലു റിപ്പോര്‍ട്ട്‌ ചെയ്തു.

"ഉപരോധങ്ങൾ (ഇറാനിയൻ) ഭരണകൂടത്തിന് മുകളിൽ കൂടുതൽ സമ്മർദം ചെലുത്തും," ബിൻ സൽമാൻ, വാഷിംഗ്ടണിൽ ഇയ്യിടെ നടത്തിയ സന്ദർശന സമയത്ത് വാൾ സ്ട്രീറ്റ് ജേർണലിനോട് പറഞ്ഞു.

"ഒരു സൈനിക സംഘർഷം ഒഴിവാക്കാൻ ഇതാണ് നമ്മള്‍ നേടിയെടുക്കേണ്ടത്. ഇത് ചെയ്യുന്നതിൽ നമ്മൾ പരാജയപ്പെടുകയാണെങ്കിൽ, 10-15 വർഷത്തിനുള്ളിൽ ഇറാനുമായി ഒരു യുദ്ധമുണ്ടാകാനുള്ള സാധ്യതയുണ്ട്." ഇറാന്‍ അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും, മേഖലയിൽ വിപുലീകരണ നയങ്ങൾ പിന്തുടരുന്നതായും സൗദി അറേബ്യ ആരോപിക്കുന്നു. ടെഹ്റാൻ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നു.

യമനിലെ പ്രതിസന്ധി നേരിടാൻ “ഏറ്റവും നല്ലത്” തന്‍റെ രാജ്യം നയിക്കുന്ന സഖ്യമാണെന്ന് ബിൻ സൽമാൻ അവകാശപ്പെട്ടു. യമനില്‍നിന്നു സൗദി അറേബ്യയിലേക്ക് അടുത്തിടെ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തി വിമത സേനയുടെ 'ബലഹീനതയാണ്' യഥാര്‍ത്ഥത്തിൽ കാണിക്കുന്നതെന്ന് ബിൻ സൽമാൻ പറഞ്ഞു. സൗദി എയർഫോഴ്സ് മിസൈലുകളെ തടഞ്ഞതായി വാര്‍ത്തകൾ ഉണ്ടായിരുന്നു.

ഭീകരതയുടെ മുഖ്യകാരണക്കാർ മുസ്ലിം ബ്രദർഹുഡ് എന്ന സംഘടനയാണെന്ന് ബിൻ സൽമാൻ ആരോപിച്ചു. ഭീകരതയുടെ ഉറവിടമായി അവരെ അദ്ദേഹം വിശേഷിപ്പിച്ചു. അവരില്‍ ആക്ര്ഷ്ട്ടരായി മറ്റുള്ളവർ തീവ്രവാദത്തിലേക്കുള്ള പാതയെ പിന്തുടര്‍ന്നത്‌ തടയാൻ വേണ്ടി ഈ പ്രസ്ഥാനം പൂര്‍ണ്ണമായി അടച്ചു പൂട്ടണമെന്നും അദ്ദേഹം വാദിച്ചു.

Comments


Page 1 of 0