// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  29, 2018   Thursday  

news



whatsapp

ന്യൂ ഡല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ഓഫീസ് പുതിയ തലസ്ഥാനത്തിൽ എവിടെയായിരിക്കും എന്ന മാസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനം വിരാമമായി.

ഒരു വൻ ടവറിലുള്ള 46-മാത്തെ നിലയിലെ ഓഫീസിൽ ഇരുന്നിട്ടായിരിക്കും അദ്ദേഹം പുതിയ തലസ്ഥാനമായ അമരാവതിയെ വീക്ഷിച്ചുകൊണ്ടിരിക്കുക.

ടവറിന്‍റെ ഏറ്റവും മുകളിലുള്ള ഒരു ഹെലിപ്പാഡിലൂടെ വി. ഐ. പി. മാര്‍ക്കും, വിദേശ പ്രതിനിധികൾക്കും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്താൻ കഴിയുമെന്ന് ആന്ധ്രയിലെ മുനിസിപ്പൽ ഭരണ നിർവഹണ മന്ത്രി പി നാരായണ നിയമസഭയിൽ വെളിപ്പെടുത്തി.

നഗരത്തില്‍ നിര്‍മ്മിക്കുന്ന അഞ്ച് വൻ ടവറുകളിൽ ഏറ്റവും ഉയരമുള്ളതാവും മുഖ്യമന്ത്രിയുടെ ഓഫീസുള്ള കെട്ടിടം. മറ്റ് നാലു ടവറുകൾക്ക് 40 നിലകളാണ് ഉണ്ടാവുക. ഈ അഞ്ച് ടവറുകളുടെ മോഡലുകൾ നിയമസഭാ കെട്ടിടത്തില്‍ എം.എൽ.എ.മാർക്ക് കാണാൻ വേണ്ടി ഇയ്യിടെ പ്രദര്‍ശിപ്പിച്ചിരുന്നു.

ലോകപ്രശസ്തനായ സർ നോർമാൻ ഫോസ്റ്റർ സ്ഥാപിച്ച വാസ്തുവിദ്യ കൺസൾട്ടിംഗ് കമ്പനിയായ ഫോർസ്റ്റർ പാർട്ണേഴ്സ് ആണ് അമരാവതിയുടെ രൂപകൽപന ചെയ്തിരിക്കുന്നത്.

കെട്ടിട നിർമ്മാണത്തിന്‍റെ അവസാന രൂപകല്പനകള്‍ ഫോർസ്റ്റർ പാർട്ണേഴ്സ് സമർപ്പിച്ചതായി മന്ത്രി നാരായണ പറഞ്ഞു. കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുള്ള ടെൻഡർ പ്രക്രിയ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കും.

നിയമസഭ, ഹൈക്കോടതി കെട്ടിടങ്ങളോടൊപ്പം ഭരണകേന്ദ്രം, 217-ചതുരശ്ര കിലോമീറ്റററുള്ള തലസ്ഥാന നഗരിയുടെ ഹ്രദയ ഭാഗത്തായിരിക്കും .

Comments


Page 1 of 0