// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 22, 2018 Thursday
ന്യൂ ഡല്‍ഹി: ഇന്ത്യയിലെ സായുധസേനാ വിഭാഗങ്ങളിൽ 52,000 പേരുടെ കുറവുണ്ടെന്ന് സര്‍ക്കാർ വെളിപ്പെടുത്തി.പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ലോക്സഭയിൽ നൽകിയ വിവരങ്ങൾ അനുസരിച്ച് 21,383 ജീവനക്കാരുടെ കുറവുള്ള കരസേനാവിഭാഗത്തിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്. നാവികസൈന്യത്തിലെ ഒഴിവുകൾ 16,348-ഉം, വ്യോമസേനയിൽ 15,010-ഉം ആണ്.
കരസേനയിൽ 7,680 ഓഫീസർമാരുടെ ഒഴിവുള്ളതായി ഭാംറെ ഒരു ചോദ്യത്തിന് ഉത്തരം നല്‍കി.
ഇന്ത്യ വാങ്ങുന്ന 36 ജെറ്റുകളുടെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചതായി, റഫേൽ ഇടപാടിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
ഫ്രാൻസില്‍ നിന്ന് 58,000 കോടി രൂപ വിലയുള്ള 36 റഫേൽ ഫൈറ്റർ ജെറ്റുകൾ വാങ്ങാനായി 2016ല്‍ ഇന്ത്യ കരാറില്‍ ഒപ്പുവെച്ചിരുന്നു. ജെറ്റുകളുടെ വിതരണം 2019 സെപ്തംബർ മുതൽ ആരംഭിക്കും.
കരാരിന്റെ വിശദാംശങ്ങൾ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഡി സർക്കാറിൽ ഒപ്പിട്ട കരാറിനേക്കാൾ ലാഭകരമായിരുന്നു തങ്ങളുടെ ഭരണകാലത്തു ഒപ്പിട്ടത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിരോധ ശേഖരണ പ്രക്രിയയിൽപെട്ട എല്ലാ നടപടിക്രമങ്ങളും 36 റഫേൽ വിമാനം ഏറ്റെടുക്കുന്ന കാര്യത്തിൽ പിന്തുടര്‍ന്ന് സുതാര്യത ഉറപ്പുവരുത്തുമെന്ന് സിതാരാമൻ പറഞ്ഞു. റഷ്യയിൽ നിന്ന് ലീസിലെടുത്ത ആണവോർജ്ജ മുങ്ങികപ്പല്‍ ചക്രയ്ക്ക് വൻതോതിൽ കേടുപാട് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ദേശീയ സുരക്ഷാ താൽപര്യം മുന്‍നിര്‍ത്തി വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അവർ പറഞ്ഞു.
ദേശീയ സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾക്കായി കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിനെപറ്റി പഠിക്കാൻ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.