// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  22, 2018   Thursday  

news



മയക്കുമരുന്ന് അടിമകളിൾ ഭൂരിഭാഗവും യുവാക്കള്‍.

whatsapp

കുവൈറ്റ്‌ സിറ്റി: കുവൈത്തിൽ 15,000 മുതൽ 20,000 വരെ ആളുകള്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നുവർ വെളിപ്പെടുത്തി.

മയക്കുമരുന്നുകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന “ഘിരാസ്സ്” എന്ന സംഘടന മൂന്നു മാസം നീണ്ട ബോധവത്കരണ പരിപാടി “മൈ ലൈഫ് ഇസ് എ ട്രസ്റ്റ്” എന്ന പേരിൽ എല്ലാ പ്രാദേശിക മാധ്യമങ്ങളിലും, ഷോപ്പിംഗ് മാളുകളിലും ആരംഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് അടിമകളിൾ ഭൂരിഭാഗവും യുവാക്കളാണെന്ന് ഘിരാസിലെ മുഖ്യ പ്രവര്‍ത്തകനായ ഡോക്ടര്‍ അഹമ്മദ്‌ അൽ-ഷട്ടി ചൂണ്ടിക്കാട്ടുന്നു. അപകടകരമായ ഈ പ്രവണതയെ ഫലവത്തായി തടയാൻ സമൂഹത്തില്‍ ബോധവത്കരണം നടത്തണ്ട ആവശ്യകതയെ അദ്ദേഹം ഊന്നിപറഞ്ഞു.

"സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നതിന്, സ്കൂളുകളിലും സർവ്വകലാശാലകളിലും, ഇതര സ്ഥാപനങ്ങളിലും പ്രഭാഷണങ്ങൾ ഉൾപ്പെടെ വ്യത്യസ്ത രീതികൾ ഉപയോഗിക്കും. വിവിധ ടെലിവിഷൻ ചാനലുകൾ, സിനിമാ തീയറ്ററുകൾ, സ്പോർട്സ് ക്ലബുകൾ, ഷോപ്പിങ് മാളുകൾ എന്നിവയിൽ ബോധവത്കരണ വീഡിയോകൾ കാണിക്കും. അതിന് പുറമെ സോഷ്യൽ മീഡിയകളിൽ മത്സരങ്ങളും നടത്തും,” അൽ-ഷട്ടി പറഞ്ഞു.

ഘിരാസ്സിന്‍റെ മുമ്പത്തെ ബോധവല്‍ക്കരണ ശ്രമങ്ങള്‍ വിജയകരമായിരുന്നു. "ഇതുവരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങൾ വികസിത രാജ്യങ്ങളിലെ ശ്രമങ്ങളുമായി താരതമ്യം ചെയ്യാം. ഈ വിജയങ്ങൾ നമ്മളെ പുതിയ പ്രചാരണങ്ങൾ തുടങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0