// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  19, 2018   Monday  

news



കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

whatsapp

ന്യൂ ഡല്‍ഹി: യാത്രക്കാരുടെ എണ്ണത്തിലുള്ള വൻ വർദ്ധന ഇൻഡ്യയുടെ വിമാനത്താവളങ്ങൾക്ക് വെല്ലുവിളിയാവുന്നു. ശതകോടിക്കണക്കിന് ഡോളറുകൾ അവരുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമാവുമെന്ന് നിരീക്ഷകര്‍ പറയുന്നു.

വളരുന്ന മധ്യവര്‍ഗ്ഗത്തിന്‍റെ സഞ്ചാരരീതികൾ മാറികൊണ്ടിരിക്കുന്നതിനാൽ വിമാന യാത്രയിൽ രാജ്യം വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. പക്ഷെ അതിനൊപ്പം നീങ്ങാൻ വിമാനത്താവളങ്ങളുടെ വികസനപദ്ധതികള്‍ക്ക് പലപ്പോഴും ആവുന്നില്ല.

വന്‍ തിരക്ക് അനുഭവപ്പെടുന്ന ഇന്ത്യൻ എയർപോർട്ടുകളുടെ വിപുലീകരണം അടിയന്തിരമായിരിക്കുന്നുവെന്ന് സെന്റർ ഫോർ ഏവിയേഷൻ (സി.എ.പി.എ) ദക്ഷിണ ഏഷ്യൻ ഡയറക്ടർ ബിനിത്ത് സോമൈയ്യ പറഞ്ഞു.

വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകൾ, സര്‍വീസകളുടെ വിപുലീകരണം എന്നിവ കാരണം കഴിഞ്ഞ ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ വിമാന യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യൻ എയർപോർട്ടുകൾ 2016-ൽ 265 മില്യൻ യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. ഈ വർഷം അത് 300 മില്യൺ കടക്കുമെന്ന് സി.എ.പി.എ കണക്കാക്കുന്നു. അതേസമയം രാജ്യത്തെ എയർപോർട്ട് ശൃംഖലക്ക് 317 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയെ ഉള്ളൂ.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പുറത്തുവിട്ട കണക്കനുസരിച്ച് 2008-ൽ 44 മില്യണ്‍ ഇന്ത്യക്കാരാണ് വിമാന യാത്ര ചെയ്തത് . ബ്രിട്ടനെ മറികടന്ന് 2025-ഓടേ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വിപണിയായി മാറുമെന്നും, 2036-ഓടെ രാജ്യത്ത് 478 മില്യണ്‍ വിമാന യാത്രക്കാർ ഉണ്ടാവുമെന്നും സിഎപിഎ പ്രവചിക്കുന്നു.

ചില പ്രധാന വിമാനത്താവളങ്ങൾ ഇനിയും വികസിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് സിഡ്നി ആസ്ഥാനമായ സിഎപിഎയിലെ സോമൈയ്യ പറയുന്നു. അടുത്ത അഞ്ചു മുതൽ ഏഴ് വർഷം വരെ ഇന്ത്യയിലെ 40-ഓളം വിമാനത്താവളങ്ങൾ അവര്‍ക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിലധികം യാത്രക്കാരെ സേവിക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കാണുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഓരോ വർഷവും വിമാന സർവീസുകൾ 20 ശതമാനം വര്‍ദ്ധിച്ചതായി കണക്കു കൂട്ടുന്നു. തീവണ്ടി യാത്രാ നിരക്കുകളേക്കാൾ കുറവാന്ന് വിമാന ടിക്കറ്റുകൾ ചിലപ്പോള്‍..

Comments


Page 1 of 0