// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  18, 2018   Sunday  

news



"നമ്മളുടെ നിയമവ്യവസ്ഥ ചെലവേറിയതും കാലതാമസം നേരിടുന്നതുമായ ഒന്നായിട്ടാണ് പരക്കെ അറിയപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.

whatsapp

ദോഹ: ഇന്ത്യയുടെ നിയമവ്യവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദ്. “ചെലവേറിയതും, കാലതാമസം നേരിടുന്ന”' ഒന്നായുമാണ്‌ അത് ഇന്ന് അറിയപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവർക്ക് , സമ്പന്നരെപ്പോലെതന്നെ, നിയമങ്ങളുടെ പരിരക്ഷ ലഭിക്കുന്നില്ലെങ്ങിൽ അത് ഇന്ത്യയുടെ “റിപ്പബ്ളിക്കൻ ധാർമ്മികതയെ വഞ്ചിക്കലാവുമെന്ന്" കട്ടാക്കിലുള്ള നാഷണൽ ലോ യുനിവേർസിറ്റിയിലെ മൂന്നാം സ്ഥാപക ദിന പ്രഭാഷണത്തിന്നിടയിൽ പ്രസിഡന്റ് കോവിന്ദ് ചൂണ്ടികാട്ടി.

"നമ്മളുടെ നിയമവ്യവസ്ഥ ചെലവേറിയതും കാലതാമസം നേരിടുന്നതുമായ ഒന്നായിട്ടാണ് പരക്കെ അറിയപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു.

കേസുകൾ നീട്ടിവയ്‌ക്കാനുള്ള വകുപ്പുകളെ അഭിഭാഷകർ ഉപയോഗിക്കുന്ന വിധത്തേയും അദ്ദേഹം വിമര്‍ശിച്ചു. പലപ്പോഴും യഥാർത്ഥ അടിയന്തിര പ്രശ്നങ്ങൾക്ക് പകരം, നടപടിക്രമങ്ങൾ മന്ദഗതിയിലാക്കുന്നതിനുള്ള ഒരു തന്ത്രമായാണ് അതിനെ അവർ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നീതി ലഭ്യമാക്കാൻ കോടതിയെ സഹായിക്കുക എന്നത് അഭിഭാഷക സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമങ്ങൾ ലഘൂകരിക്കാനും നിയമ സാക്ഷരത മെച്ചപ്പെടുത്താനും പ്രസിഡന്റ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ മനസ്സുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടുമായിരിക്കണം നിയമ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പ്രവേശിക്കേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു.

നാലാം വ്യാവസായിക വിപ്ലവം, കൃത്രിമബുദ്ധി, ബഹിരാകാശം എന്നിവയെ സംബന്ധിച്ചുള്ള ചട്ടങ്ങളും നിയമാവലികളും സൃഷ്ടിക്കുന്നതിൽ അഭിഭാഷകർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Comments


Page 1 of 0