// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  15, 2018   Thursday  

news



whatsapp

ന്യൂ ഡല്‍ഹി: ഐക്യരാഷ്ട്ര സംഘടന പുറത്ത് വിട്ട ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാനും നേപ്പാളിനും പിറകെ.

156 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പതിനൊന്ന് സ്ഥാനം താഴ്ന്ന് 122 ല്‍നിന്നും ഈ വര്‍ഷം 133 ആയി. മിക്ക സാര്‍ക് രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. 145-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനൊഴികെ.

അതായത് ഇന്ത്യക്കാരെക്കാളും സന്തോഷവാന്മാരാണ് മറ്റു സാര്‍ക്ക് രാജ്യങ്ങളിലുള്ളവര്‍. മാത്രമല്ല അന്തരം വളരെ വലുതും.

എട്ട് സാര്‍ക് രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ സ്ഥാനം 75 ഉം ഭൂട്ടാന്‍ 97 ഉം നേപ്പാള്‍ 101 ഉം ബംഗ്ലാദേശ് 115 ഉം ശ്രീലങ്ക 116 ഉം ആണ്.

അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20 ന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന അതിന്റെ വാര്‍ഷിക വേള്‍ഡ് ഹേപ്പിനസ്സ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഫിന്‍ലന്റാണ് ഏറ്റവും സന്തോഷമുള്ള രാജ്യം. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഫിന്‍ലന്റ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോര്‍വേയെ പിന്നിലാക്കിയാണ് ഈ വര്‍ഷം ഒന്നാമതായത്.

ഈ വര്‍ഷത്തെ ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങള്‍ ഇവയാണ് - ഫിന്‍ലന്റ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐസ്‌ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലാന്‍സ്, കാനഡ, ന്യൂസിലാന്റ്, സ്വീഡന്‍, ആസ്‌ത്രേലിയ.

കഴിഞ്ഞ വര്‍ഷത്തെ 14 ല്‍നിന്ന് പിറകോട്ട് പോയി അമേരിക്കക്ക് ഇക്കൊല്ലം 18-ാം സ്ഥാനമാണ്. ബ്രിട്ടണ്‍ 19ഉം.

Comments


Page 1 of 0