// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 11, 2018 Sunday
ലക്നോ: ഇത്തവണത്തെ സി. ബി. എസ്. സി ക്ലാസ് 12 പരീക്ഷയുടെ ഫിസിക്സ് ചോദ്യങ്ങൾ തങ്ങളെ 'വെള്ളം കുടിപ്പിച്ച 'തായി വിദ്യാർഥികൾ പരാതിപ്പെടുന്നു.
ചോദ്യങ്ങൾ കൗശലതരവും നീണ്ടതും പ്രയാസകരവുമായിരുന്നുവെന്നാണ് മുഖ്യ പരാതി. മാത്രമല്ല ആദ്യ പരീക്ഷ കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് റിവിഷന് ലഭിച്ചത്. പരാതി ഓൺലൈനായി ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുണ്ട്. 7200 ഓളം വിദ്യാർഥികൾ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. ഈ മാസം 5നായിരുന്നുആദ്യ പരീക്ഷ.
രാത്രി മുഴുവൻ ഉറക്കമിളച്ച് പഠിച്ചുവെങ്കിലും പരീക്ഷ ഹാളിൽ അതെല്ലാം വെറുതെയായി. സെക്ഷൻ സി യിൽ നിന്നുള്ള ചോദ്യങ്ങൾ നീണ്ടതും 'ട്രിക്കി'യുമായിരുന്നുവെന്നും പരാതിയിൽ ഒപ്പിട്ട അഞ്ജലി ഝാ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിനാൽ ഗ്രേസ് മാർക്ക് നൽകണമെന്ന് അവർ അവശ്യപ്പെട്ടു.
ജെ. ഇ. ഇ.പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് വഴങ്ങുമെങ്കിലും ക്ലാസ് നോട്ടുകളൂം എൻ. സി. ഇ. ആർ. ടിയുടെയും സിലബസ് മാത്രം പഠിച്ചവർക്ക് വളരെ കഠിന തരം എന്നാണ് മറ്റൊരു വിദ്യാർഥി പറഞ്ഞത്.
ശരാശരിക്കാർക്ക് വഴങ്ങാത്ത ഈ ചോദ്യപേപ്പർ തന്നെ നിരാശപ്പെടുത്തിയെന്ന് മറ്റൊരു വിദ്യാർഥിയായ ആശ മഹോത്ര പറഞ്ഞു.
അതേ സമയം വിദ്യാഭ്യാസ അധികൃതർക്ക് പറയാനുള്ളത് മറ്റൊന്നാന്ന്.
ചുരുക്കം ചോദ്യങ്ങൾ മാത്രമേ ട്രിക്കി ആയിരുന്നുവെന്നും ബാക്കിയെല്ലാം സാധാരണ പോലെയായിരുന്നുവെന്നുമാണ് ഫിസിക്സ് അധ്യാപകൻ പറഞ്ഞതെന്ന് സ്റ്റഡി ഹാൾ പ്രിൻസിപൽ ശാലിനി മാപൂർ പറഞ്ഞു.
ഓരോ ചോദ്യപേപ്പറിനെപറ്റിയും തങ്ങൾക്ക് വിലയിരുത്തൽ റിപോർട്ട് ലഭിക്കുന്നുണ്ടെന്നും എന്നാൽ ഫിസിക്സ് പേപ്പറിനെപ്പറ്റി ഇത്തരമൊരു ആരോപണം ലഭിച്ചിട്ടില്ലെന്നുമാണ് സി. ബി. എസ്. ഇ ലക്നോ കോ-ഓർഡിനേറ്റർ ജവാ ഇദ് ആലം പറഞ്ഞത്.