// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  10, 2018   Saturday  

news



ദക്ഷിണ കൊറിയയുടെ ഇഞ്ചിയോൺ ആയിരുന്നു ഒന്നാം സ്ഥാനത്ത്.

whatsapp

ന്യൂ ദൽഹി: യാത്രക്കാർക്ക് നൽകുന്ന സേവനമികവിൽ ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയതായി എയർപോർട് സർവീസ് ക്വാളിറ്റി സർവേ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപോർട് ചെയ്യുന്നു.

പോയ വർഷം 4 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത ഈ വിമാനത്താവളം ഈ വകയിൽ സിംഗപൂരിന്റെ ചാംഗിയോടൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിരുന്നു. ദക്ഷിണ കൊറിയയുടെ ഇഞ്ചിയോൺ ആയിരുന്നു ഒന്നാം സ്ഥാനത്ത്.

2017ൽ 6.35 കോടി യാത്രക്കാർ ഉപയോഗപ്പെടുത്തിയ ഇന്ദിരാഗാന്ധി എയർപോർട്ട് യാത്രക്കാരുടെ വർധനവില്‍ ചാംഗി, ഇഞ്ചിയോൺ, ബാങ്കോക്ക് എന്നിവകളെ പിൻതള്ളിയിരിക്കയാണ്. ഏഷ്യയിലെ ഏറ്റവും തെരക്കുള്ള വിമാനതാവളങ്ങളിൽ ഏഴാമതാണ് ഇന്നത്. ഇതേ ഗണത്തിൽ ലോകത്തെ 20 വിമാനത്താവങ്ങളിൽ ഒന്നും.

എയർ പോർട്ട് സർവീസ് ക്വാളിറ്റി (എ.എസ്.ക്യു) മാത്രമാണ് യാത്രക്കാർക്കിടയിൽ വിമാനതാവളങ്ങളിൽ സർവേ നടത്തി എയർപോർട്ട് ആക്‌സസ്, ചെക്ക്-ഇൻ, സുരക്ഷ പരിശോധന, വിശ്രമ മുറി, സ്‌റ്റോർ, റസ്‌റ്റോറന്റ് എന്നിവയടക്കം 34 ഇന സേവന സൂചകങൾ സംബന്ധിച്ച് അവരുടെ അഭിപ്രായങ്ങൾ അറിയുന്ന ലോകത്തെ ഏക സംവിധാനം.

ചുരുങ്ങിയത് ലോകത്തെ ഏറ്റവും വലിയ 100 വിമാനതാവളങ്ങളെങ്കിലും എ. എസ്. ക്യു ശൃംഗലയിൽ ഭാഗവാക്കാണ്. 84 രാജ്യങ്ങളിലായി 42 ഭാഷകളിൽ അത് പ്രതിവർഷം 600,000 പേരുടെ അഭിപ്രായം ആരായുന്നുണ്ട്.

ദൽഹി വിമാന താവളം വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പോകുന്ന ഘട്ടത്തിലാണ് ഈ അംഗീകാരം നേടിയിരിക്കുന്നത്. വരും നാളുകളിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ കാണാനിരിക്കുകയാണ്. ഉന്നത സ്ഥാനം നിലനിർത്താനാവുക എന്നത് വെല്ലുവിളി തന്നെയാണ്. എന്നാൽ ഇതിനായി അടിസ്ഥാനോപാധികൾ, സൗകര്യങ്ങൾ, സേവനങ്ങൾ എന്നീ മേഖലകളിൽ കേന്ദ്രീകരിക്കും.

Comments


Page 1 of 0