// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 07, 2018 Wednesday
സുരത്ത്: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കാറില്‍ ട്രക്ക് ഇടിച്ചു. അത്ഭുതകരമായാണ് തൊഗാഡിയ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
ഇതൊരു അപകടമല്ലെന്നും തനിക്കെതിരെയുള്ള ആസൂത്രിതമായ വധശ്രമമായിരുന്നെന്നും തൊഗാഡിയ പറഞ്ഞു. '' Z പ്ലസ് സുരക്ഷയുണ്ടായിട്ടും പോലീസ് എനിക്ക് എസ്‌കോര്‍ട്ട് തന്നില്ല. എന്റെ യാത്രയെക്കുറിച്ച് ഞാന്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു.'' തൊഗാഡിയ പറഞ്ഞു. ''സുരക്ഷാ വീഴ്ചയെക്കുറിച്ച് ഞാന്‍ ഗവണ്‍മെന്റിന് പരാതി നല്‍കും.''
അപകടത്തിന് ശേഷം തൊഗാഡിയ സൂറത്തില്‍ പത്രസമ്മേളനം നടത്തി.
''ബറോഡയില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രയെപ്പറ്റി ഞാന്‍ പോലീസിനെ അറിയിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി എന്റെ മുമ്പില്‍ അകമ്പടി പോവേണ്ടിയിരുന്ന രണ്ട് പോലീസ് കാറുകള്‍ സൂറത്തില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. പിറകിലും അകമ്പടിവാഹനം ഉണ്ടായിരുന്നില്ല. പിറകില്‍നിന്ന് ഒരു ട്രക്ക് എന്റെ എസ്. യു. വിയെ ഇടിച്ചു. ബ്രേക്ക് ചവിട്ടാതെ കുറച്ച് ദൂരം മുമ്പോട്ട് കൊണ്ടുപോയി. റോഡിലെ ഡിവൈഡറില്‍ ഇടിച്ച് എന്റെ വാഹനം നിന്നത്‌കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇതിനെക്കുറിച്ച് നിഷ്്പക്ഷമായ അന്വേഷണം നടത്തണം. ചിലര്‍ വിശ്വഹിന്ദുപരിഷത്തില്‍നിന്നും എന്നെ പുറത്താന്‍ ശ്രമിക്കുകയാണ്," തൊഗാഡിയ പറഞ്ഞു.
ഗുജറാത്ത് ഗവണ്‍മെന്റിലും പോലീസിലും തനിക്ക് വിശ്വാസമാണെന്നും തൊഗാഡിയ പറഞ്ഞു.