വോക്‌സ് വാഗണ്‍ പറക്കും ടാക്‌സി നിര്‍മിക്കുന്നു

ഈയുഗം ന്യൂസ് ബ്യൂറോ     March  06, 2018   Tuesday  

news
വോക്‌സ് വാഗന്റെ സ്‌പോര്‍ട്‌സ് കാര്‍ യൂണിറ്റായ പോര്‍ഷ് പറക്കും ടാക്‌സികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ വര്‍ധിച്ച് വരുന്ന ഗതാഗത കുരുക്ക് മൂലം പറക്കും ടാക്‌സികള്‍ക്ക് ഏറെ സാധ്യതയുള്ളത് കൊണ്ടാണ് കമ്പനിയുടെ തീരുമാനം.

"ജര്‍മനിയിലെ പോര്‍ഷ് ഫാക്ടറിയില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവാന്‍ ചുരുങ്ങിയത് അര മണിക്കൂര്‍ വേണം. അതും ട്രാഫിക് കുറവാണെങ്കില്‍. അതേസമയം വായു മാര്‍ഗത്തില്‍ മൂന്ന് മിനുട്ടേ വേണ്ടൂ," പോര്‍ഷ് സെയ്ല്‍സ് വിഭാഗം തലവന്‍ ഡെറ്റ്‌ലേവ് പ്ലാറ്റണ്‍ പറഞ്ഞു.

നിരവധി കമ്പനികളാണ് പറക്കുന്ന കാറുകള്‍ വികസിപ്പിക്കാന്‍ മത്സരിക്കുന്നത്. ഡ്രൈവറില്ലാത്ത വാഹനങ്ങളും പറക്കുന്ന വാഹനങ്ങളും വിദൂരമല്ലാത്ത ഭാവിയില്‍ യാഥാര്‍ത്ഥ്യമാവും.

ഇയ്യിടെ നടന്ന ജനീവ ഓട്ടോമൊബൈല്‍ എക്‌സിബിഷനില്‍ രണ്ട് സീറ്റുള്ള പോപ്പ് അപ് (Pop Up) എന്ന പറക്കും കാര്‍ പോര്‍ഷ് പ്രദര്‍ശിപ്പിച്ചിരുന്നു. പറക്കും കാറുകളുടെ ചില നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ക്ക് സാധിക്കുമെങ്കിലും ഓട്ടോമാറ്റിക് പ്രവര്‍ത്തനമായത്‌കൊണ്ട് അവയില്‍ പൈലറ്റ് ഉണ്ടായിരിക്കില്ല.

ജര്‍മനിയിലുള്ള മൂന്ന് കമ്പനികളും അമേരിക്കയിലുള്ള രണ്ട് കമ്പനികളുമാണ് പറക്കും വാഹന നിര്‍മാണത്തില്‍ പോര്‍ഷിന്റെ എതിരാളികള്‍.


Sort by