// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  04, 2018   Sunday  

news



മുൻ ആർ. എസ്. എസ്. പ്രവര്‍ത്തകനായ ദിയോധർ ത്രിപുര ബി. ജെ. പിയുടെ ചുമതലക്കാരനായി വരുന്നത് 2014 നവംബറിലാണ്.

whatsapp

മുംബൈ: ത്രിപുരയിൽ 60-അംഗ നിയമസഭയിലെ 40ലധികം സീറ്റുകളും കൈക്കിലാക്കിയുള്ള ബി. ജെ. പിയുടെ ചരിത്ര വിജയം 25 വർഷത്തെ ഇടതുമുന്നണി ഭരണത്തെയാണ്‌ അവസാനിപ്പിച്ചത്. ആ വിജയത്തിന് പാർട്ടി നന്ദി പറയേണ്ടത് മുംബായിക്കാരനായ സുനിൽ ദിയോദർ എന്നാ 52കാരനോടാണ്.

മുൻ ആർ. എസ്. എസ്. പ്രവര്‍ത്തകനായ ദിയോധർ ത്രിപുര ബി. ജെ. പിയുടെ ചുമതലക്കാരനായി വരുന്നത് 2014 നവംബറിലാണ്. ബൂത്തുകളിൽ നിന്ന് മേലോട്ട് ശക്തമായ ഒരു ഘടന കെട്ടിപ്പടുക്കാനാണ് താൻ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നതെന്ന്, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ 1991 മുതൽ പ്രവർത്തിച്ചിരുന്ന ദിയോദർ മഹാരാഷ്ട്ര ടൈംസ് ഓൺലൈനോട് പറഞ്ഞു. ത്രിപുരയിൽ ഓരോ മാസവും കുറഞ്ഞത് 15 ദിവസമെങ്കിലും ദിയോദാർ ചെലവഴിക്കുമായിരുന്നു.

മേഘാലയയിൽ ആർ. എസ്. എസ് പ്രചാരകനായി പ്രവർത്തിച്ച എട്ടുവർഷമടക്കമുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിലെ മുൻകാല അനുഭവം ഈ വിജയം നേടിയെടുക്കുന്നതിൽ വളരെ സഹായമായിട്ടുണ്ടെന്ന് ദിയോദർ അഭിപ്രായപ്പെട്ടു.

ത്രിപുരയിലെ മുഖ്യമന്ത്രിപദത്തിൽ തീരെ മോഹമില്ലെന്നും ദിയോദാർ ഉറപ്പിച്ച് പറഞ്ഞു. അതിനെ ചുറ്റിപറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളും അദ്ദേഹം നിഷേധിച്ചു. പാർട്ടി ആവശ്യപ്പെട്ടാലും, ആ പദവി താൻ ഏറ്റെടുക്കില്ലെന്ന് ദിയോദാർ അറിയിച്ചു. എന്നാലും പാർട്ടി പ്രസിഡന്റ് അമിത് ഷായ്ക്ക് തന്നോടുള്ള വിശ്വാസത്തിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മാണിക് സർക്കാർ നേതൃത്വം നല്‍കിയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് (സി.പി.എം) ഗവണ്മെന്റ് ത്രിപുരയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ദിയോദാർ കുറ്റപ്പെടുത്തി.

"ജനങ്ങളിൽ 67 ശതമാനം പേരും ദാരിദ്ര്യരേഖക്കു താഴെയാണ്. അവര്‍ നിരാശരായിരുന്നു, പക്ഷെ പകരമായി വേറെയൊന്നും അവരുടെ മുമ്പിലുണ്ടായിരുന്നില്ല," അദ്ദേഹം പറഞ്ഞു. "ഈ സാഹചര്യത്തിൽ, മോദി നയങ്ങൾ വഴി അവർക്ക് പുതിയൊരു പ്രതീക്ഷ നല്‍കി." മാണിക് സർക്കാറിന് ശുദ്ധമായ, അഴിമതി ഇല്ലാത്തൊരു പ്രതിച്ഛായ ഉണ്ടായിരുന്നു. “ആ പ്രതിച്ഛായയെ ഞങ്ങൾ തുറന്നുകാണിച്ചു," ദിയോദാർ അവകാശപ്പെട്ടു.

ത്രിപുരയിലെ പുതിയ ബി.ജെ.പി ഗവൺമെന്റിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകൾ ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുകയും ക്രമസമാധാന നില മെച്ചപ്പെടുത്തുകയും ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വാരണാസിയിൽ 2014ലെ മോഡിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിച്ചത് ദിയോദാർ ആയിരിന്നു. ദൽഹിയിലെ 2013 ലെ തിരഞ്ഞെടുപ്പിലും വളരെ നിർണായക പങ്ക് വഹിച്ചു.

Comments


Page 1 of 0