// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  28, 2018   Wednesday  

news



"നാടേത്, മതമേത്, സർക്കാർ ഏത് എന്നതൊന്നും എനിക്ക് വിഷയമല്ല."

whatsapp

സിറിയയിൽ നടമാടിക്കൊണ്ടിരിക്കുന്ന നരനായാട്ടിൽ ബോളിവുഡ് താരം ഇഷ ഗുപ്ത നടുക്കവും സങ്കടവും പ്രകടിപ്പിച്ചു. മനുഷ്യത്വവും കുട്ടികളും മരിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ വികാരം കൊണ്ടു. അതിനാൽ ഇതിന് അറുതി വരുത്തിയേ പറ്റൂ എന്ന് ഇഷപറഞ്ഞു.

നാടേത്, മതമേത്, സർക്കാർ ഏത് എന്നതൊന്നും എനിക്ക് വിഷയമല്ല. മനുഷ്യത്വം മരിച്ചു വീഴുകയാണ്. കുട്ടികൾ മരിച്ചു കൊണ്ടിരിക്കുന്നു. അതിനൊരു അന്ത്യംകാണണം. സിറിയ രക്തം വാർന്നൊലിക്കുകയാണ്. പരിക്കേറ്റ ഒരു കുട്ടിയുടെ ഫോട്ടോ സഹിതം നടി ട്വീറ്റ് ചെയ്ത സന്ദേശത്തിൽ നിന്നുള്ള ഉദ്ധരണിയാണിത്.

സിറിയൻ സേന ഞായറാഴ്ച്ച കിഴക്കൻ ഗൗത പ്രദേശത്ത് കനത്ത ഷെൽ വർഷവും വ്യോമാക്രമണവും നടത്തിയിരുന്നു. തലസ്ഥാന നഗരിയായ ദമസ്കസിന്റെ പരിധിയിൽ വരുന്ന നഗരപ്രാന്ത പ്രദേശമായ ഗൗത വിമതരുടെ പിടിയിലാണ്.

മുപ്പത് ദിവസത്തേക്ക് വെടിനിർത്തൽ നടപ്പിൽ വരുത്തുന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗീകരിച്ച് മണിക്കൂറുകൾക്കകമാണ് സിറിയ ചോരപ്പുഴയൊഴുക്കിയത്. ഒരാഴ്ച നീണ്ടു നിന്ന കനത്ത ആക്രമണത്തിൽ 510 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ 127 പേർ കുട്ടികളാണ്.

Comments


Page 1 of 0