ഈയുഗം ന്യൂസ്
November 16, 2026 Monday 11:08:57pm
ദോഹ: ഖത്തറിലെ പ്രമുഖ കലാകാരനും നടനുമായ ശ്രീ വസന്തൻ പൊന്നാനിയുടെ സ്മരണാർത്ഥം വസന്തൻ പൊന്നാനി മെമ്മോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവൽ പുരസ്കാര വിതരണവും സ്മരണാഞ്ജലിയും നവംബർ 10 ന് നജ്മയിലെ പാരഡൈസ് റെസ്റ്റോറന്റിൽ വെച്ച് വിപുലമായി നടത്തി.
റിമെംബറൻസ് തിയേറ്റർ ഖത്തർ ചാപ്റ്റർ, ഓക്സിജൻ പ്രൊഡക്ഷൻ ഖത്തർ, GRYP, മിനുക്ക് എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്..
ചടങ്ങിൽ പ്രമുഖ നടനും ഖത്തർ വ്യവസായിയുമായ ശ്രീ ചന്ദ്ര മോഹൻ, വർഗീസ് വാൽകോ ഗ്രൂപ്പ്, കെ ആർ ജയരാജ്, നാരായണൻ, റൗഫ് കൊണ്ടോട്ടി, റേഡിയോ മലയാളം 98.6 FM പ്രതിനിധി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു..
വസന്തൻ പൊന്നാനിയെയും റിമെംബറൻസ് തിയേറ്ററിനേയും കുറിച്ചുള്ള ഹ്രസ്വ ഡോക്യുമെൻ്ററികളും വസന്തൻ പൊന്നാനി അഭിനയിച്ച 'സീൽക്കാരങ്ങളുടെ മടിത്തട്ടിൽ' എന്ന ഹ്രസ്വ ചിത്രവും വസന്തൻ അവസാനമായി അഭിനയിച്ച ചലച്ചിത്രമായ 'നിഴലാട്ടങ്ങൾ' യൂട്യൂബ് റിലീസും ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപാകെ പ്രദർശിപ്പിച്ചു..
കൂടാതെ വസന്തൻ വരച്ച ഛായാചിത്രങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി..
വസന്തൻ പൊന്നാനി മെമ്മോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ 10 ഓളം ചിത്രങ്ങളാണ് മാറ്റുരച്ചത് .
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നീ വിവിധ മേഖലകളിലെ പുരസ്കാര വിതരണവും നടന്നു..
ശ്രീ ബിജു പി മംഗലം, ആരതി രാധാകൃഷ്ണൻ, PPM ഫിറോസ്, ജയശ്രീ എന്നിവർ ചേർന്ന് പരിപാടികൾ നടത്തുകയും ശ്രീ അബ്ദുൽ ഗഫൂർ നന്ദിയും പ്രകാശിപ്പിച്ചു..