ഈയുഗം ന്യൂസ്
June 01, 2026 Monday 10:01:08am
ദോഹ: രാജ്യത്ത് വേനൽക്കാല പ്രവൃത്തി സമയം ഇന്ന്, 2026 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
അറിയിപ്പ് പ്രകാരം, ഇന്ന് മുതൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
സെപ്റ്റംബർ 15 വരെ മൂന്നര മാസത്തേക്ക് നിയന്ത്രണങ്ങൾ തുടരും.
വേനൽക്കാല മാസങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
മാത്രമല്ല വേനൽക്കാലത്ത് ശവസംസ്കാര ചടങ്ങുകൾക്കായി അതിരാവിലെയും വൈകുന്നേരവും സമയം അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്.
സൂര്യോദയം മുതൽ രാവിലെ 8 മണി വരെ ശവസംസ്കാരം അനുവദിക്കും.
വൈകുന്നേരം മഗ്‌രിബ് (സൂര്യാസ്തമയം), ഇശാ (രാത്രി) നമസ്കാരങ്ങൾക്ക് ശേഷം ഖബറടക്കാൻ അനുവദിക്കും.
ഉച്ചയ്ക്കും ഉച്ചയ്ക്കു ശേഷവും ഖബറടക്കാൻ അനുവദിക്കില്ല.
ജൂൺ മുതൽ സെപ്റ്റംബർ വരെ ഇത് ബാധകമായിരിക്കും.