ഈയുഗം ന്യൂസ്
September  15, 2026   Tuesday   01:34:22pm

news



whatsapp

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും (HIA) ഖത്തർ എയർവേയ്‌സും ചേർന്ന് യാത്രക്കാർക്കായി 'ഫാസ്റ്റ് പാസ്' (Fast Pass) എന്ന പുതിയ ബയോമെട്രിക് സേവനം നടപ്പിലാക്കി.

ഡിപ്പാർച്ചർ സമയത്ത് കടലാസ് രഹിതമായ യാത്ര ഉറപ്പുവരുത്താനാണ് ഫാസ്റ്റ് പാസ് നടപ്പിലാക്കുന്നത്.

യാത്ര ചെയ്യുന്നവർക്ക് ചെക്ക്-ഇൻ, ബാഗ് ഡ്രോപ്പ്, സുരക്ഷാ പരിശോധന, ബോർഡിംഗ് എന്നിവിടങ്ങളിലെ ബയോമെട്രിക് സൗകര്യമുള്ള പ്രത്യേക പോയിന്റുകളിലൂടെ തങ്ങളുടെ മുഖം തന്നെ ബോർഡിംഗ് പാസായി ഉപയോഗിച്ച് കടന്നുപോകാം.

ഫാസ്റ്റ് പാസ്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

എന്താണ് ഫാസ്റ്റ് പാസ്? തങ്ങളുടെ യാത്ര സുഗമമാക്കുന്നതിനായി, യാത്രക്കാർക്ക് ഒരു ബയോമെട്രിക് പ്രൊഫൈൽ സൃഷ്ടിക്കാൻ ഫാസ്റ്റ് പാസ് അവസരമൊരുക്കുന്നു. എൻറോൾ ചെയ്തുകഴിഞ്ഞാൽ, സെൽഫ് സർവീസ് ബാഗ് ഡ്രോപ്പ്, ഓട്ടോമേറ്റഡ് സെക്യൂരിറ്റി ഗേറ്റുകൾ, സെൽഫ് ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ നിങ്ങളുടെ ബോർഡിംഗ് പാസ് കാണിക്കുന്നതിന് പകരം മുഖം തിരിച്ചറിയൽ ഉപയോഗിക്കാം.

ഈ സേവനം ഉപയോഗിക്കുന്നതിന് യാത്രക്കാർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിമാനത്താവളത്തിലെ സെൽഫ്-സർവീസ് ചെക്ക്-ഇൻ കിയോസ്കുകൾ വഴിയും ഖത്തർ എയർവേയ്‌സ് മൊബൈൽ ആപ്പ് വഴിയും ഫാസ്റ്റ് പാസ് രജിസ്ട്രേഷൻ ലഭ്യമാണ്. എയർപോർട്ടിൽ സ്റ്റാഫിന്റെ സഹായം ലഭ്യമാണ്.

സെൽഫ്-സർവീസ് കിയോസ്‌കുകൾ വഴി രജിസ്റ്റർ ചെയ്‌താൽ ഓരോ യാത്രയ്ക്കും നിങ്ങൾ രജിസ്റ്റർ ചെയ്യുകയും സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. എന്നാൽ ഖത്തർ എയർവേയ്‌സ് ആപ്പിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്താൽ മതിയാകും; അതിനുശേഷം, ഭാവി യാത്രകളിൽ നിങ്ങൾക്ക് 'ഫാസ്റ്റ് പാസ്' (Fast Pass) ഉപയോഗിക്കാവുന്നതാണ്.

തുടർന്ന്, ചെക്ക്-ഇൻ, ബാഗ് ഡ്രോപ്പ്, സുരക്ഷാ പരിശോധന, ബോർഡിംഗ് എന്നിവിടങ്ങളിലെ ബയോമെട്രിക് സൗകര്യമുള്ള പ്രത്യേക പോയിന്റുകളിലൂടെ മാത്രം യാത്രക്കാർക്ക് തങ്ങളുടെ മുഖം ബോർഡിംഗ് പാസായി ഉപയോഗിച്ച് കടന്നുപോകാം.

ഈ സേവനം നിലവിൽ ഖത്തർ എയർവേയ്‌സിന്റെ ചില വിമാനങ്ങളിലെ യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂ. പിന്നീട് വ്യാപിപ്പിക്കും.

ഈ പ്രക്രിയയ്ക്ക് ഏതാനും നിമിഷങ്ങൾ മാത്രമേ എടുക്കൂ; ഇത് രേഖാപരിശോധനകളും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നു, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ.

താല്പര്യമുള്ളവർക്ക് മാത്രം ഫാസ്റ്റ് പാസ് ഉപയോഗിക്കാം. എല്ലാവർക്കും നിർബന്ധമല്ല.

ഫാസ്റ്റ് പാസ് ഉപയോഗിക്കുന്നതിന് താഴെ പറയുന്നവ ഉണ്ടായിരിക്കണം: പാസ്‌പോർട്ട്. ദോഹയിൽ നിന്നുള്ള യാത്ര. 18 വയസ്സോ അതിൽ കൂടുതലോ പ്രായം.

'ഫാസ്റ്റ് പാസ്' സംവിധാനം ശരിയായി പ്രവർത്തിക്കുന്നതിന്, ഓരോ ഘട്ടത്തിലും മുഖം വ്യക്തമായി കാണാവുന്ന തരത്തിലായിരിക്കണം. ഈ സേവനം ഉപയോഗിക്കുമ്പോൾ മാസ്ക്, കണ്ണട തുടങ്ങിയവ അല്പനേരത്തേക്ക് മാറ്റേണ്ടി വന്നേക്കാം. ഏതെങ്കിലും ഘട്ടത്തിൽ നിങ്ങളുടെ മുഖം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ, ബോർഡിംഗ് പാസ് സ്കാൻ ചെയ്ത് സാധാരണ നടപടിക്രമങ്ങൾ പിന്തുടരാൻ നിങ്ങളോട് ആവശ്യപ്പെടുന്നതാണ്.

എയർപോർട്ടിലെ സെൽഫ്-സർവീസ് കിയോസ്‌കുകൾ വഴി നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വ്യക്തിഗത-ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമായിരിക്കുകയും ആ പ്രത്യേക യാത്രയ്ക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യും; വിമാനം പുറപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഖത്തർ എയർവേയ്‌സ് ആപ്പ് വഴിയാണ് നിങ്ങൾ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങളുടെ ആപ്പിൽ തന്നെ സൂക്ഷിക്കപ്പെടുകയും, യാത്രയ്ക്കായി 'ഫാസ്റ്റ് പാസ്' സൗകര്യം സജീവമാക്കുമ്പോൾ അവ വിമാനത്താവളവുമായി പങ്കിടുകയും ചെയ്യുന്നു. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഖത്തർ എയർവേയ്‌സ് ആപ്പിൽ സുരക്ഷിതമായിരിക്കും. ആപ്പ് ക്രമീകരണങ്ങൾ വഴി എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ നീക്കം ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Comments


Page 1 of 0