ഈയുഗം ന്യൂസ്
September 15, 2026 Tuesday 12:20:28pm
ദോഹ: ഖത്തറിൽ വേനൽക്കാലത്ത് പുറംജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളാണ് ഇന്ന് അവസാനിച്ചത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനികൾ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
യു.എ.ഇ യിലും വേനൽക്കാലത്ത് പുറംജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ന് അവസാനിച്ചു.
യു.എ.ഇ യിൽ ജൂൺ 15-ന് പ്രാബല്യത്തിൽ വന്ന നിരോധനം, ഉച്ചയ്ക്ക് 12:30 മുതൽ 3 മണി വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു.