ഈയുഗം ന്യൂസ്
February 28, 2026 Saturday 11:07:57am
ദോഹ: ഇറാനെതിരെ ആക്രമണം നടത്തിയതായും തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്നും ഇസ്രായേൽ വ്യക്തമാക്കി.
ആക്രമണത്തിൽ പങ്കെടുത്തതായി അമേരിക്കയും പറഞ്ഞു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം മറ്റ് നിരവധി സ്ഥലങ്ങളിലും ഡസൻകണക്കിന് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു. പ്രെസിഡന്റിന്റെ ഓഫീസ്, എയർപോർട്ട്, ഗവണ്മെന്റ് കെട്ടിടങ്ങൾ എന്നിവ ആദ്യ റൗണ്ടിൽ അമേരിക്കയും ഇസ്രയേലും ആക്രമിച്ചു. ഉന്നത നേതാക്കളെയും ഖമേനിയിയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ടെഹ്‌റാൻ തയ്യാറെടുക്കുകയാണെന്നും പ്രത്യാക്രമണങ്ങൾ അതിശക്തമായിരിക്കുമെന്നും ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
ആദ്യം അമേരിക്കയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്.
നിരവധി വിമാനങ്ങൾ ഇറാനിലേക്ക് സർവിസുകൾ നിർത്തലാക്കിയിരുന്നു.
എല്ലാ ഉദ്യോഗസ്ഥർക്കും സുരക്ഷിത സ്ഥലം ഒരുക്കിയതായി ഖത്തറിലെ അമേരിക്കൻ എംബസി അറിയിച്ചു.
സുരക്ഷിത സ്ഥലത്തേക്ക് മാറാനും വെള്ളവും ഭക്ഷണവും മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും കരുതിയിരിക്കാനും ഖത്തറിലെ അമേരിക്കൻ പൗരന്മാരോട് എംബസി അഭ്യർത്ഥിച്ചു.
സിറിയയിൽ നിന്ന് ഇറാനെതിരെ അമേരിക്ക ക്രൂയിസ് മിസൈലുകളാണ് വിക്ഷേപിച്ചത്.