ഈയുഗം ന്യൂസ്
November  01, 2025   Saturday   10:37:09am

news



whatsapp

ദോഹ: 2025-ലെ ഓണോൽസവം ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) ഖത്തർ ഏഷ്യൻ ടൗണിലെ മെസ്കഫേ റസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ഓണസദ്യയും, പാട്ട്, നൃത്തം, ഓണക്കളികൾ എന്നിവയുമായി നിറഞ്ഞു നിന്ന പരിപാടിയിൽ 300ൽ പരം GKPA മെമ്പർമാർ പങ്കെടുത്തു. കലാപരിപാടികൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി, ഖത്തറിലെ വേതനം കുറഞ്ഞ തൊഴിലാളികൾക്ക് ഐ.സി.ബി.എഫ് ഇൻഷുറൻസ് സൗജന്യമായി നൽകുകയും ചെയ്തു. ഐ.സി.ബി.എഫ് സെക്രട്ടറി ഷട്ടി ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രസിദ്ധ സിനിമാതാരം ഹരിപ്രശാന്ത് വർമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജികെപിഎ പ്രസിഡണ്ട് നൗഫൽ, സെക്രട്ടറി നജ്‌ല അബ്ദുൽ ലത്തീഫ് ,ട്രഷറർ സന്തോഷ്, ഓണം പ്രോഗ്രാം കൺവീനർ വിനോദ് സുബ്രഹ്മണ്യം, അഡ്വൈസറി ബോർഡ് അംഗങ്ങളായ അബ്ദുൽ കബീർ, ഷഹീം, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ മജീദ്, ആബിദ്, അഫ്സർ, രെഞ്ചു, റീന സുനിൽ, ഫ്രാൻസിസ്, മഞ്ജുനാഥൻ എന്നിവരും പങ്കെടുത്തു.

Comments


Page 1 of 0