ഈയുഗം ന്യൂസ്
October  27, 2025   Monday   11:48:50am

news



whatsapp

ദോഹ: അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ച സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈൻ ബന്ധിപ്പിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും സൂചന ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

രണ്ട് ബോട്ട് ഉടമകളുടെയും മുൻകൂർ അറിവോടെയാണ് രണ്ട് പ്രതികളും വൈദ്യുതി ലൈൻ ബന്ധിപ്പിച്ചത്.

ബുധനാഴ്ചയുണ്ടായ തീപിടുത്തത്തിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Comments


Page 1 of 0