ഈയുഗം ന്യൂസ്
August  17, 2025   Sunday   08:14:15pm

news



whatsapp

ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ മാമോക് ഖത്തർ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

24 ന്യൂസ് / ന്യൂസ്‌റൂം ഓഫീസിൽ കേക്ക് മുറിച്ചാണ് പ്രവർത്തകർ 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ന്യൂസുമായും ദോഹ ന്യൂസുമായും സഹകരിച്ച് 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.

അമീൻ കൊടിയത്തൂർ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ഷാഫി ചെറുപ്പ അധ്യക്ഷത വഹിച്ചു. 24 ഖത്തർ പ്രതിനിധി അൻവർ പാലേരി ഉദ്ഘാടനം ചെയ്തു.സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാസിഫ് മൊയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു. മെഹ്ഫിൽ, ഷമീർ, ജലീൽ, മുജീബ്,അഫ്സൽ കൊടുവള്ളി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.

Comments


Page 1 of 0