ഈയുഗം ന്യൂസ്
August  11, 2025   Monday   08:40:42pm

news



whatsapp

ദോഹ: തമിഴ്നാട്ടിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ ഡിസ്റ്റിംഗ്യൂഷ്ഡ് ഗ്ലോബൽ അലുംനസ് അവാർഡ്, മുൻവിദ്യാർത്ഥിയും, ഖത്തറിലെ ഐഡ്യയൽ ഇന്ത്യൻ സ്‌കൂളിലെ അസിസ്റ്റന്റ് ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ അൻവർ സാദത്തിന് ലഭിച്ചു.

വയനാട്ടിലെ മാനന്തവാടി സ്വദേശിയായ അൻവർ സാദത്ത്, 2005–2007 കാലഘട്ടത്തിൽ ജമാൽ മുഹമ്മദ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദവും ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഫിലും പൂർത്തിയാക്കി. പഠനാനന്തര കാലത്ത് മുട്ടിലെ ഡബ്ല്യുഎംഒ കോളേജിലും, മാനന്തവാടി-കല്പറ്റ ഗവൺമെന്റ് കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പഴശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ പ്രവർത്തകനായും പിന്നീട് പ്രസിഡന്റായും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.

കഴിഞ്ഞ 14 വർഷമായി ഖത്തറിലെ ഐഡ്യൽ ഇന്ത്യൻ സ്‌കൂളിൽ പ്രവർത്തിക്കുന്ന അൻവർ സാദത്ത്, അക്കാദമിക് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും, വിദ്യാർത്ഥികളിലും അധ്യാപകരിലും മികവിന്റെ സംസ്കാരം വളർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.

ജമാൽ മുഹമ്മദ് കോളേജ് അലുംനി ഖത്തർ ചാപ്റ്ററിന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ സേവനങ്ങളും ആഗോള വിദ്യാഭ്യാസ രംഗത്തെ സംഭാവനകളും പരിഗണിച്ച്, കോളേജ് ഗ്ലോബൽ അലുംനസ് അവാർഡ് ലഭിക്കുന്നതിനായി തെരഞ്ഞെടുത്തു. അൻവർ സാദത്ത്, ഖത്തറിലെ വയനാട്ടുകാരുടെ കൂട്ടായ്മയായ ‘വയനാട്ടു കൂട്ടം ഖത്തറിൻ്റെ’ കോർഡിനേറ്റർ കൂടിയാണ്.

പുരസ്‌കാരം 2025 ഓഗസ്റ്റ് 15-ന് കോളേജിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

Comments


Page 1 of 0