ഈയുഗം ന്യൂസ്
August  09, 2025   Saturday   05:44:27pm

news



whatsapp

ദോഹ: ഖത്തറിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് (ശനിയാഴ്ച) കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റം അനുഭവപ്പെട്ടതായും ശക്തമായ കാറ്റും മഴയും ഉണ്ടായതായും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴയുടെ വീഡിയോ ക്ലിപ്പ് കാലാവസ്ഥാ വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു..

സോഷ്യൽ മീഡിയയിൽ പെട്ടെന്ന് പ്രചരിച്ച ദൃശ്യങ്ങളിൽ ഇടിമിന്നലോടെയുള്ള മഴ കാണാം..

"വടക്കൻ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ കണ്ടുവരുന്നു, ചിലപ്പോൾ ഇടിമിന്നലുണ്ടാകാം. ദയവായി ശ്രദ്ധിക്കുക," കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ദോഹയിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെട്ടു.

Comments


Page 1 of 0