ഈയുഗം ന്യൂസ്
August  01, 2025   Friday   05:35:30pm

news



whatsapp

ദോഹ: കേരളത്തിൻ്റെ വാനമ്പാടി ചിത്രയുടെ ജന്മദിനമായ ജൂലൈ 27 നോടനുബന്ധിച്ച് "ചിത്തിര ക്രിയേഷൻസിൻ്റെ " ബാനറിൽ ഖത്തർ സമന്വയ, റേഡിയോ സുനോയുമായി സഹകരിച്ച് ശ്രാവൺ സുരേഷ് ബാബു സമർപ്പിച്ച " ചിത്ര ദീപ്ത ശ്രാവണം" എന്ന വിഡിയോ ആൽബം "ചിത്രാമ്മക്കൊരു പിറന്നാൾ സമ്മാനം" റിലീസ് ചെയ്തു.

പ്രശസ്ത മലയാള ഗാനരചയിതാവ് ഹരി നാരായണൻ ബി.കെ രചിച്ച് പ്രശസ്ത ഗായകനും ഗാന സംവിധായകനുമായ K K നിഷാദ് ഈണം നൽകിയ ഒരു കൊച്ചു ഗാനം ശ്രാവൺ സുരേഷ് ആലപിച്ച് കെ. എസ് ചിത്രയുടെ ജൻമ ദിനമായ ജൂലൈ 27 ന് ഖത്തറിലെ പ്രശസ്ത റേഡിയോ ശൃംഖലയായ റേഡിയോ സുനോയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത വീഡിയോ കെ. എസ് ചിത്രയും അവരുടെ FB പേജിൽ ഷെയർ ചെയ്തത് ശ്രാവണിന് വലിയ അംഗീകാരമായി.

കെ. എസ് ചിത്രയാൽ ശ്രാവൺ എന്ന് നാമകരണം ചെയ്യപ്പെടുകയും ഗാനാലാപനത്തിൻ്റെ നാന്ദി കുറിക്കപ്പെടുകയും ചെയ്ത ശ്രാവൺ സുരേഷ് ബാബു തുടർച്ചയായി നാലാമത്തെ വർഷമാണ് ചിത്രാമ്മക്ക് പാട്ടുകൾ പിറന്നാൾ സമ്മാനമായി സമർപ്പിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ഗുരു ശ്രീ. സതീശൻ മാസ്റ്റർ രാമനാട്ടുകരയുടെ കീഴിൽ സംഗീതം പഠിക്കുന്ന ശ്രാവൺ കാൽപ്പന്ത്‌ കളിയുടെ ആവേശത്താൽ തൻ്റെ ആറാം വയസ്സിൽ തനിച്ച് ഖത്തറിലെ FIFA ലോക കപ്പ് കാണാൻ എത്തിയിരുന്നു.

മലപ്പുറത്തുള്ള തേഞ്ഞിപ്പലം സെൻ്റ് പോൾസ് EMHSS ൽ അഞ്ചാം തരം വിദ്യാർഥിയായ ശ്രാവൺ പഠന കാര്യങ്ങളിൽ മുൻപന്തിയിലെന്ന പോലെ തന്നെ സ്കൂൾ കലാ കായിക മൽസരളിലും, ചിത്രം വര, ക്രാഫ്റ്റ് മേക്കിങ്ങ് എന്നിവയിലും തല്പരനാണ്.

news

Comments


Page 1 of 0