ഈയുഗം ന്യൂസ്
July 19, 2025 Saturday 11:44:39am
ദോഹ: 2026 ഫിഫ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരത്തിന്റെ നിർണായകമായ നാലാം റൗണ്ടിൽ പ്രാദേശിക എതിരാളികളായ യുഎഇ, ഒമാൻ എന്നിവരോടൊപ്പം ഖത്തർ ഗ്രൂപ്പ് എയിൽ ഇടം നേടി.
ക്വാലാലംപൂരിലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക നറുക്കെടുപ്പിലൂടെ ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്ക് ആവേശകരമായ സമാപനത്തിന് വേദിയൊരുങ്ങി.
രണ്ടുതവണ എ.എഫ്.സി ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായ ഖത്തർ ഇതുവരെ 2026 വേൾഡ് കപ്പിലേക്ക് യോഗ്യത നേടിയിട്ടില്ല. ജപ്പാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണ കൊറിയ, ജോർദാൻ, ഓസ്‌ട്രേലിയ എന്നിവയാണ് യോഗ്യത നേടിയ ടീമുകൾ.
ഏഷ്യയിൽ നിന്ന് ലോകകപ്പിന് രണ്ട് ടീമുകൾ കൂടി യോഗ്യത നേടും. വരാനിരിക്കുന്ന അവസാന യോഗ്യതാ റൗണ്ട് ഖത്തറിന് നിർണായകമാണ്. 2026 ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും.
അവസാന റൗണ്ടിന്റെ ഷെഡ്യൂൾ ഇപ്രകാരമാണ്:
ഗ്രൂപ്പ് എ
ഒക്ടോബർ 8: ഖത്തർ vs ഒമാൻ
ഒക്ടോബർ 11: യുഎഇ vs ഒമാൻ
ഒക്ടോബർ 14: ഖത്തർ vs യുഎഇ
എല്ലാ മത്സരങ്ങളും ഖത്തറിൽ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കും.
ഗ്രൂപ്പ് ബി
ഒക്ടോബർ 8: ഇന്തോനേഷ്യ vs സൗദി അറേബ്യ
ഒക്ടോബർ 11: ഇറാഖ് vs ഇന്തോനേഷ്യ
ഒക്ടോബർ 14: സൗദി അറേബ്യ vs ഇറാഖ്
എല്ലാ മത്സരങ്ങളും ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടക്കും.