ഈയുഗം ന്യൂസ്
July 02, 2025 Wednesday 12:26:52pm
ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന തൃശ്ശൂർ ജില്ലയിലെ പാലയൂർ സ്വദേശിയായ ഹാജി കെ. വി. അബ്ദുള്ള കുട്ടിയുടെ ജീവിതത്തെക്കുറിച്ചു സുവനീർ തയ്യാറാക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹം ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന സിജി (CIGI) ദോഹ ചാപ്റ്ററും ചേർന്നാണ് അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും സമൂഹത്തിന് ലഭ്യമാക്കുന്നതിന് വേണ്ടി സുവനീർ പുറത്തിറക്കുന്നത്. .
സുവനീറിനായി സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സമൂഹൃ രംഗത്ത് ഒന്നിച്ചു പ്രവർത്തിച്ചവർ എന്നിവരിൽ നിന്ന് ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ക്ഷണിക്കുന്നു..
ഹാജി കെ. വി. അബ്ദുള്ള കുട്ടി ഖത്തറിലെ ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൾട്ടിംഗ് (GOIC), മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിംഗ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. അദ്ദേഹം ചന്ദ്രിക റീസേഴ്സ് ഫോറം സ്ഥാപക നേതാവും CIGI ദോഹ, KMCC, ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) തുടങ്ങി നിരവധി സംഘടനകളുടെ സ്ഥാപകാംഗവുമായിരുന്നു. .
ഇന്ത്യൻ പ്രവാസി സമൂഹത്തെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം കഴിഞ്ഞ മാർച്ച് മാസമാണ് നാട്ടിൽ വെച്ച് മരണമടഞ്ഞത്. .
സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ അയക്കാവുന്നതാണ്. അയക്കുന്നവർ തങ്ങളുടെ പേര്, താമസസ്ഥലം, മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം. ഹാജി കെ. വി. അബ്ദുല്ല കുട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകൾ പ്രത്യേകം സ്വാഗതം ചെയ്യുന്നു..
സൃഷ്ടികൾ 2025 ജൂലൈ 15-നകം സമർപ്പിക്കേണ്ടതാണ്. atributetohak@gmail.com
ഇമെയിൽ വഴിയോ +974 55885144 വാട്സ്ആപ്പ് നമ്പർ വഴിയോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മകൻ റുക്നുദ്ദീൻ അബ്ദുല്ലയുമായി ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: ruknudin@gmail.com മൊബൈൽ: +974 55885144.